തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ തട്ടിപ്പാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിച്ച യൂട്യൂബര്‍ അറസ്റ്റില്‍. വെനീസ് ടിവി എന്റര്‍ടെയ്ന്‍മെന്റ് എന്ന യൂട്യൂബ് ചാനലിന്റെ ഉടമയാണ് അറസ്റ്റിലായതെന്ന് ആലപ്പുഴ സൗത്ത് പൊലിസ് അറിയിച്ചു.
മെഷിനെതിരെ സുപ്രീം കോടതി ജഡ്ജിയുടെ പരാമര്‍ശം എന്ന രീതിയില്‍ സുപ്രീം കോടതിയിലെ അഭിഭാഷകന്റെ വീഡിയോയാണ് ചാനല്‍ ഉടമ പ്രചരിപ്പിച്ചത്. പലരും ഇത് വിശ്വസിച്ച് വീഡിയോ ഷെയര്‍ ചെയ്യുന്നതായും കണ്ടെത്തി. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ലോക്‌സഭ തെരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറിലൂടെ നടത്തണമെന്ന ക്യാമ്പയിന്‍ നടത്തി സമൂഹത്തില്‍ വേര്‍തിരിവും സ്പര്‍ധയും സംഘര്‍ഷവും വിദ്വേഷവും ഉണ്ടാക്കണമെന്നുള്ള ഉദ്ദേശ്യത്തോടെ തന്റെ ചാനലില്‍ വീഡിയോ പോസ്റ്റ് ചെയ്ത് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിനുമാണ് അറസ്റ്റ്.