Share this Article
image
വിഷു ചന്ത തുടങ്ങാൻ ഉപാധികളോടെ ഹെെക്കോടതി അനുമതി
വെബ് ടീം
posted on 11-04-2024
1 min read
highcourt-granted-permission-to-start-vishu-fair

കൊച്ചി: സംസ്ഥാനത്ത് റംസാൻ - വിഷു വിപണന മേളകൾ നടത്താൻ ഹെെക്കോടതി ഉപാധികളോടെ അനുമതി നൽകി. കൺസ്യൂമർഫെഡിന്റെ ഹർജിയിലാണ് ഹെെക്കോടതി ഉത്തരവ്. വിപണനമേളകളെ സർക്കാർ യാതൊരുതരത്തിലുള്ള പ്രചരണത്തിനും ഉപയോഗിക്കരുതെന്ന നിർദേശവും ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവിലുണ്ട്. കൂടാതെ ചന്തകളുടെ നടത്തിപ്പിൽ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം കണ്ടെത്തിയാൽ തെരഞ്ഞെടുപ്പ് കമ്മീഷന് ഇടപെടാനുള്ള പൂർണ്ണ സ്വാതന്ത്ര്യമുണ്ടെന്നും ഹെെക്കോടതി വ്യക്തമാക്കി.

സംസ്ഥാനത്ത് 250 ചന്തകൾ തുടങ്ങാനായിരുന്നു നീക്കം. എന്നാൽ ഇത് വോട്ടർമാരെ സ്വാധീനിക്കുമെന്ന് ചൂണ്ടിക്കാട്ടി നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷൻ തടഞ്ഞു. തുടർന്നാണ് കൺസ്യൂമർഫെഡ് ഹെെക്കോടതിയെ സമീപിച്ചത്. ചന്തകളെ ഏതെങ്കിലും രാഷ്ട്രീയ നേട്ടത്തിന് സർക്കാർ ഉപയോഗിക്കരുതെന്നും ഇത് സംബന്ധിച്ച് പബ്ലിസിറ്റി നൽകരുതെന്നും ഹെെക്കോടതി അറിയിച്ചു.വിപണന മേളകൾ ആരംഭിക്കാൻ ഹെെക്കോടതി അനുമതി നൽകിയത് സർക്കാരിന് ആശ്വാസമായി. പൊതുജനങ്ങളുടെ താൽപര്യവും ചന്ത തുടങ്ങാൻ സാധനങ്ങൾ വാങ്ങിയെന്ന് സർക്കാർ അറിയിച്ചതും കണക്കിലെടുത്താണ് കോടതി അനുകൂല ഉത്തരവ് പുറപ്പെടുവിച്ചത്.

. ജനങ്ങൾക്ക് വേണ്ടിയുള്ള തീരുമാനം ആണെങ്കിൽ നൂറ് ശതമാനവും സർക്കാരിനൊപ്പം നിൽക്കുമെന്നും കോടതി വ്യക്തമാക്കി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories