Share this Article
Union Budget
വ്യവസായിയും ഭാര്യയും 200 കോടിയുടെ സ്വത്ത് ദാനം ചെയ്തു; സ്വന്തമായി രണ്ട് വെള്ള വസ്ത്രങ്ങൾ, ദാനം സ്വീകരിക്കാനുള്ള പാത്രം, വെള്ള ചൂൽ എന്നിവ മാത്രം സന്യാസത്തോടൊപ്പം സ്വീകരിക്കും
വെബ് ടീം
posted on 15-04-2024
1 min read
businessman-and-his-wife-donate-their-property-of-200-crores-to-become-monks

അഹമ്മദാബാദ്: സന്യാസം സ്വീകരിക്കാൻ 200 കോടി രൂപയുടെ സ്വത്ത് ദാനം ചെയ്ത് ഗുജറാത്തി വ്യവസായിയും ഭാര്യയും. ഹിമ്മത്ത് നഗറിലെ ജൈനമത വിശ്വാസികളായ ബവേഷ് ഭണ്ഡാരിയും ഭാര്യയുമാണ് സമ്പത്ത് മുഴുവൻ ദാനം ചെയ്തത്. ഈ മാസം അവസാനം നടക്കുന്ന പ്രത്യേക ചടങ്ങിലൂടെ സന്യാസ ജീവിതം ഔദ്യോഗികമായി സ്വീകരിക്കും. ശേഷം നഗ്നപാദരായി മോക്ഷത്തിനായുള്ള യാത്രക്കൊരുങ്ങുകയാണ് ദമ്പതികൾ.

കെട്ടിട നിർമാണ ബിസിനസുകാരനായ ബവേഷും ഭാര്യയും 19കാരിയായ മകളുടെയും 16കാരനായ മകന്റെയും പാത പിന്തുടർന്നാണ് ആത്മീയ പാത തെരഞ്ഞെടുത്തത്. 2022ലാണ് മക്കൾ സന്യാസ ജീവിതം സ്വീകരിച്ചത്.

സന്യാസ ജീവിതം സ്വീകരിച്ച ശേഷം ദമ്പതികൾ എല്ലാ കുടുംബ ബന്ധങ്ങളും വിച്ഛേദിക്കുകയും ഭൗതിക വസ്തുക്കൾ ഉപേക്ഷിക്കുകയും ചെയ്യും. പിന്നീട് ഇന്ത്യയിലുടനീളം നഗ്നപാദനായി സഞ്ചരിക്കുകയും ഭിക്ഷയെടുത്ത് ജീവിക്കുകയും ചെയ്യും. ജൈന സന്യാസിമാർ ഉപയോഗിക്കുന്ന രണ്ട് വെള്ള വസ്ത്രങ്ങൾ, ദാനം സ്വീകരിക്കാനുള്ള പാത്രം, വെള്ള ചൂൽ എന്നിവ മാത്രമാകും അഹിംസാ മാർഗം സ്വീകരിക്കുന്ന ഇവർ കൊണ്ടുനടക്കുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories