Share this Article
നടി ശില്‍പ്പ ഷെട്ടിയുടെയും ഭര്‍ത്താവ് രാജ് കുന്ദ്രയുടെയും 97.79 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ED
വെബ് ടീം
posted on 18-04-2024
1 min read
ED attaches Raj Kundra’s properties worth Rs 97.79 crore

ന്യൂഡല്‍ഹി: ബിറ്റ്‌കോയിൻ നിക്ഷേപ തട്ടിപ്പുകേസില്‍ നടി ശില്‍പ്പ ഷെട്ടിയുടെയും ഭര്‍ത്താവ് രാജ് കുന്ദ്രയുടെയും പൂനെയിലെ ബംഗ്ലാവും ഓഹരികളും ഉള്‍പ്പെടെ 97.79 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയതായി ഇഡി. ശില്‍പ ഷെട്ടിയുടെ ജുഹുവിലെ ഫ്‌ളാറ്റ് ഉള്‍പ്പെടെയുള്ള സ്വത്തുക്കളാണ് കണ്ടുക്കെട്ടിയത്.

2002 ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് 22 വര്‍ഷങ്ങള്‍ക്ക് ശേഷം നടപടി. പ്രതിമാസം പത്ത് ശതമാനത്തോളം ലാഭം തരാമെന്ന് പറഞ്ഞ് 6600 കോടി രൂപ ബിറ്റ് കോയിനുകള്‍ക്കെന്ന പേരില്‍ പൊതുജനങ്ങളില്‍ നിന്ന് നിക്ഷേപം വാങ്ങി മുങ്ങിയ മറ്റൊരു കേസിലും ഇഡി അന്വേഷണം നടത്തുന്നുണ്ട്. 2017 ലാണ് ബിറ്റ് കോയിന്‍ തട്ടിപ്പ് നടക്കുന്നത്. സിംഗപ്പൂര്‍ ആസ്ഥാനമായുള്ള വേരിയബിള്‍ ടെക് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി വഴിയായിരുന്നു നിക്ഷേപം സ്വീകരിച്ചിരുന്നത്.നിക്ഷേപകരെ വഞ്ചിച്ച് അനധികൃതമായി സമ്പാദിച്ച ബിറ്റ്‌കോയിനുകള്‍ അവ്യക്തമായ ഓണ്‍ലൈന്‍ വാലറ്റുകളില്‍ നിക്ഷേപിച്ചുവെന്ന് ഇഡി ആരോപിച്ചു. ബിറ്റ്‌കോയിന്‍ മൈനിങ് ഫാം സ്ഥാപിക്കുന്നതിനായി ഗെയിന്‍ ബിറ്റ്‌കോയിന്‍ പോന്‍സിയുടെ സൂത്രധാരനും പ്രമോട്ടറുമായ അമിത് ഭരദ്വാജില്‍ നിന്ന് കുന്ദ്ര 285 ബിറ്റ്‌കോയിനുകള്‍ സ്വീകരിച്ചു, നിലവില്‍ 150 കോടി രൂപ വിലമതിക്കുന്ന 285 ബിറ്റ്കോയിനുകള്‍ കുന്ദ്രയുടെ കൈവശമുണ്ടെന്നും ഇഡി അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories