ഗാസയില്‍ വെടിനിര്‍ത്തല്‍ നിലവില്‍ കരാർ വന്നു. മോചിപ്പിക്കുന്ന ബന്ദികളുടെ പട്ടിക ഹമാസ് കൈമാറിയതോടെയാണ് വെടിനിര്‍ത്തല്‍ നിലവില്‍ വന്നത്. മൂന്ന് സ്ത്രീകളുടെ പേരാണ് ഹമാസ് കൈമാറിയത്.റോമി ഗോണന്‍, ഡോറണ്‍ സ്റ്റെയിന്‍ബ്രെച്ചര്‍, എമിലി ദമാരി എന്നിവരാണ് ബന്ദികള്‍. വെടിനിര്‍ത്തല്‍ രാവിലെ നിലവില്‍ വരുമെന്നായിരുന്നു നേരത്തെയുള്ള ധാരണ.
എന്നാല്‍ ബന്ദികളുടെ പട്ടിക കിട്ടാതെ കരാര്‍ നിലവില് വരില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു നിലപാടെടുക്കുകയായിരുന്നു. സാങ്കേതീക കാരണങ്ങളാലാണ് പട്ടിക വകുന്നതെന്നായിരുന്നു ഹമാസിന്റെ വിശദീകരണം. 33 ബന്ദികളെ ഹമാസ് മോചിപ്പിക്കുമെന്നും പകരം 1000 പല്‌സതീന്‍കാരെ ഇസ്രയേല്‍ മോചിപ്പിക്കുന്നാണ് കരാര്‍ പ്രകാരമുള്ള ധാരണ.