2025- 26 സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റിനെ പ്രതീക്ഷയോടെ സമീപിക്കുകയാണ് കെ എസ് ആർ ടി സി. പല തരത്തിൽ പലപ്പോഴായി പ്രതിഷേധങ്ങൾ നടത്തിയിട്ടും ജീവനക്കാരുടെ പരാതികൾ തുടരുകയാണ്. പ്രതിസന്ധിക്കിടയിലും കെ എസ് ആർ ടി സിയെ കരകയറ്റാനുള്ള പ്രഖ്യാപനങ്ങൾ ഇത്തവണ ബഡ്ജറ്റിൽ ഉണ്ടാകുമോ..?
കെഎസ്ആർടിസിയിൽ ആനുകൂല്യങ്ങൾക്കുവേണ്ടി പ്രതിഷേധങ്ങൾ ശക്തമാകുന്നതിന് പിന്നാലെയാണ് സംസ്ഥാന ബഡ്ജറ്റ് വരുന്നത്. ജീവനക്കാർക്ക് ശമ്പളവും പെൻഷനും നൽകാൻ മാനേജ്മെന്റ് വല്ലാതെ വിയർപ്പൊഴുക്കുന്നു, അതിനിടയിൽ ധനവകുപ്പിന്റെ കൈത്താങ് ഉണ്ടാകുമോ എന്നാണ് ഉറ്റുനോക്കുന്നത്. ഈ ബഡ്ജറ്റ് പ്രഖ്യാപനത്തോടെ നിലവിലുള്ള ശമ്പള കുടിശ്ശിക ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാർ..
ഇത്തവണത്തെ ബജറ്റ് പ്രഖ്യാപനത്തിൽ പഴക്കം ചെന്ന കെഎസ്ആർടിസി വാഹനങ്ങൾക്ക് പകരം പുതിയ വാഹനങ്ങൾ വേണമെന്ന ആവശ്യവും ജീവനക്കാർ ഉന്നയിക്കുന്നുണ്ട്. അന്തർസംസ്ഥാന സർവീസുകൾ നടത്തുന്ന കെഎസ്ആർടിസി ബസ്സുകൾ പലതും പത്തും പതിനഞ്ചും വർഷം പഴക്കം ചെന്നവയാണ്. അത് മാറ്റാനുള്ള നടപടികളും ബജറ്റിൽ വേണമെന്ന ആവശ്യവും ജീവനക്കാർ ഉന്നയിക്കുന്നു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ