ഷുഹൈബിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി .താമരശ്ശേരി ഫസ്റ്റ് ക്ലാസ് മജിസട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുക പ്യുണ്‍ അബ്ദുല്‍ നാസറിന്റെ ജാമ്യപേക്ഷയും നാളെ പരിഗണിക്കും.
ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ മുത്തമിട്ട് ഇന്ത്യ
ഐസിസി ചാംപ്യന്‍സ് ട്രോഫി ഇന്ത്യയ്ക്ക്. ന്യൂസിലന്‍ഡിനെ നാല് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ മൂന്നാം കിരീടമുയര്‍ത്തിയത്. നായകന്‍ രോഹിത് ശര്‍മയുടെ പ്രകടനം ജയത്തില്‍ നിര്‍ണായകമായി. ജയത്തോടെ തുടര്‍ച്ചയായി രണ്ട് ഐ.സി.സി. കിരീടങ്ങള്‍ നേടുന്ന ക്യാപ്റ്റനായി രോഹിത് മാറി.
ടൂര്‍ണമെന്റില്‍ പരാജയമറിയാതെ കലാശപ്പോരും കടന്ന് ഇന്ത്യയുടെ മൂന്നാം കിരീടനേട്ടമാണിത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ശുഭ്മാന്‍ ഗില്ലും ശ്രേയസ് അയ്യരും കെഎല്‍ രാഹുലും വിജയത്തിലേക്കുള്ള വഴി എളുപ്പമാക്കി.
ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 252 റണ്‍സ് വിജയലക്ഷ്യം 49 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ മറികടക്കാന്‍ ഇന്ത്യയ്ക്കായി. 76 റണ്‍സെടുത്ത രോഹിത് ശര്‍മയാണ് കളിയിലെ താരം. ശ്രേയസ് അയ്യര്‍ 46 റണ്‍സെടുത്തു. വിരാട് കോഹ്‌ലി നിരാശപ്പെടുത്തിയപ്പോള്‍ പുറത്താവാതെ 34 റണ്‍സെടുത്ത കെ എല്‍ രാഹുലിന്റെ പ്രകടനം ജയത്തില്‍ നിര്‍ണായകമായി.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കിവീസിനെ ഇന്ത്യ സ്പിന്നില്‍ കുരുക്കുകയായിരുന്നു. വില്‍ യംഗും രച്ചിന്‍ രവീന്ദ്രയും മികച്ചു തുടക്കം നല്‍കിയെങ്കിലും കൂട്ടുകെട്ട് വില്‍ യംഗിനെ പുറത്താക്കി വരുണ്‍ ചക്രവര്‍ത്തി പൊളിച്ചു. വിക്കറ്റുകള്‍ വീണുതുടങ്ങിയതോടെ സ്‌കോര്‍ വേഗം മന്ദഗതിയിലായി. നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സായിരുന്നു ന്യൂസീലന്‍ഡിന്റെ സമ്പാദ്യം.
63 റണ്‍സെടുത്ത ഡാരില്‍ മിച്ചലാണ് കിവീസിന്റെ ടോപ് സ്‌കോറര്‍. മിച്ചല്‍ ബ്രേസല്‍ അര്‍ധ സെഞ്ച്വറി നേടി. ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 2000ത്തില്‍ ചാംപ്യന്‍സ് ട്രോഫി ഫൈനലിലും 2019ലെ ഏകദിന ലോകകപ്പ് സെമി ഫൈനലിലും ന്യൂസിലാന്‍ഡിനോട് തോറ്റതിന്റെ മധുരപ്രതികാരം കൂടിയാണ് ഇന്ത്യന്‍ ജയം.