മ്യാന്‍മറിലുണ്ടായ ഭൂചലനത്തില്‍ മരണം 1600 കടന്നു. 3500 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അപകടത്തില്‍ കൂടുതല്‍ പേര്‍ ഇനിയും കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. ദുരിതാശ്വാസ സാമഗ്രികളുമായി ഇന്ത്യയില്‍ നിന്ന് രണ്ടു വിമാനങ്ങള്‍ കൂടി മ്യാന്‍മറിലെത്തി.
ഭൂകമ്പത്തില്‍ മ്യാന്‍മറിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ മാന്‍ഡലെ തകര്‍ന്നടിഞ്ഞു.ഭൂകമ്പത്തില്‍ മ്യാന്‍മറിലെ മണ്ഡലായിലെ പ്രശസ്തമായ ആവ പാലം ഇറവാഡി നദിയിലേക്ക് തകര്‍ന്നുവീണു. ആറ് പ്രവിശ്യകളില്‍ പട്ടാള ഭരണകൂടം ദുരന്താടിസ്ഥാനത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ഇന്ത്യക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്നാണ് ഇന്ത്യന്‍ എംബസി അറിയിച്ചത്.