പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തിയില്‍ ജാഗ്രത ശക്തമാക്കി. ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കരസേന മേധാവി ഉപേന്ദ്ര ദ്വിവേദിയും ഇന്ന് കാശ്മീരില്‍ എത്തും. അനന്ത്‌നാഗില്‍ എത്തുന്ന രാഹുല്‍ ആശുപത്രിയില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിക്കും.