ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്കാരം നാളെ. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30 നാണ് സംസ്കാര ചടങ്ങുകൾ. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഗ്രഹപ്രകാരം തന്നെ, റോമിലെ സെന്റ് മേരി മേജര്‍ ബസലിക്കയിലാണ് സംസ്‌കാരം. പോപ്പിന്റെ മരണവിവരം ലോകത്തെ അറിയിച്ച കര്‍ദിനാള്‍ കെവിന്‍ ഫെരല്‍ ആകും സംസ്‌കാര ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുക. പൊതുദര്‍ശനം സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ ശനിയാഴ്ച വരെ തുടരും. ആയിരക്കണക്കിന് വിശ്വാസികളാണ് ഇപ്പോഴും സെന്റ് പീറ്റേഴ്സ് ബസലിക്കയിലേക്ക് എത്തികൊണ്ടിരിക്കുന്നത്. ഇന്ത്യയെ പ്രതിനിധീകരിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കും. വത്തിക്കാനിൽ എത്തുന്ന രാഷ്ട്രപതി സെൻ്റ് പീറ്റേഴ്സ് ബസിലിക്കയിൽ എത്തി അന്തിമോപചാരം അർപ്പിക്കും.