Share this Article
Union Budget
മാസപ്പടി കേസ്; ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
 masappadi Case

മുഖ്യമന്ത്രിയുടെ മകള്‍ ടി വീണയുടെ കമ്പനിയായ എക്‌സാലോജികും- കരിമണല്‍ കമ്പനി സിഎംആര്‍എല്ലും തമ്മിലുള്ള സാമ്പത്തിക ഇടുപാടുകളില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. മാധ്യമ പ്രവര്‍ത്തകനായ എം ആര്‍ അജയനാണ് ഹൈക്കോടതിയെ സമീച്ചത്.

അതേസമയം എസ്എഫ്‌ഐഒ കുറ്റപത്രം ലഭിച്ച സാഹചര്യത്തില്‍ തുടര്‍ നടപടികളിലേക്ക് കടക്കാന്‍ ഒരുങ്ങുകയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കുറ്റപത്രം വിശദമായി പഠിച്ചശേഷം വീണ അടക്കമുള്ളവർക്ക് നോട്ടീസ് നൽകാനാണ് ഇഡിയുടെ നീക്കം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories