അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാത്തതില്‍ വിശദീകരണവുമായി എഐസിസി നേതൃത്വം. കോണ്‍ഗ്രസ് സ്വീകരിച്ചത് മതേതര നിലപാടാണ്,അയോധ്യ ക്ഷേത്രത്തോടല്ല, ആര്‍എസ്എസ് പരിപാടിയോടാണ് എതിര്‍പ്പെന്നും എഐസിസി നേതൃത്വം വ്യക്തമാക്കി.
കേരളത്തിലെ സാഹചര്യമല്ല തീരുമാനത്തിന് പിന്നിലെന്നാണ് എഐസിസി നേതൃത്വം വിശദമാക്കിയത്. കോണ്‍ഗ്രസ് സ്വീകരിച്ചത് മതേതര നിലപാടാണ്. സംസ്ഥാനങ്ങളിലെ പൂജകളിലോ ചടങ്ങുകളിലോ പാര്‍ട്ടി നേതാക്കള്‍ പങ്കെടുക്കുന്നത് എതിര്‍ക്കില്ല. അയോധ്യയിലെ ക്ഷേത്രത്തോട് എതിര്‍പ്പില്ലെന്നും എഐസിസി നേതൃത്വം വിശദീകരിക്കുന്നു. അതേസമയം പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാത്തത് കേരളത്തിലെ സാഹചര്യം കണക്കിലെടുത്തല്ലെന്നും എഐസിസി വ്യക്തമാക്കി. ബിജെപിയും ആര്‍എസ്എസും വിഷയത്തെ രാഷ്ട്രീയമായി കാണുന്നു ആ സമീപനത്തോടാണ് എതിര്‍പ്പെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. ചടങ്ങിനെ എതിര്‍ക്കുന്ന ശങ്കരാചാര്യന്മാരും ഹിന്ദു വിരുദ്ധരാണോയെന്ന് ചോദിച്ച എഐസിസി നേതാക്കള്‍ പാര്‍ട്ടിയില്‍ പരസ്യ തര്‍ക്കം വേണ്ടെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.