Share this Article
മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കോഴിക്കോട് ജില്ലയിലെത്തും; ജില്ലയില്‍ കനത്ത സുരക്ഷ
Chief Minister Pinarayi Vijayan will visit Kozhikode district today; Heavy security in the district

രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിനെതിരെയായ യൂത്ത് കോൺഗ്രസ് പ്രതിഷേധം തുടരുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കോഴിക്കോട് ജില്ലയിലെത്തും. മുഖ്യമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് ജില്ലയിൽ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്. ഇന്ന് മുഖ്യമന്ത്രി പങ്കെടുക്കുന്നത് സ്വകാര്യ ചടങ്ങായതിനാൽ  പ്രതിഷേധം നടത്തേണ്ടതില്ലെന്നാണ് യൂത്ത് കോൺഗ്രസിന്റെ തീരുമാനം.

എന്നാൽ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം തള്ളിയിട്ടുമില്ല. ഈ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിക്ക് യാത്രയിലുടനീളം കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. മുഖ്യമന്ത്രിക്ക് പുറമേ അര ഡസനോളം മന്ത്രിമാരും ഇന്ന് കോഴിക്കോട് ജില്ലയിലുണ്ട്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories