ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടല്‍പ്പാലം 'മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക്' ഇന്ന് പ്രധാനമന്ത്രി പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. 21 കിലോമീറ്ററാണ് പാലത്തിന്റെ ദൂരം . രാജ്യത്തെ ഏറ്റവും വലിയ എഞ്ചിനിയറിംഗ് വിസ്മയം ഒരുക്കി മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക് . മുംബൈയും നവി മുംബൈയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് കടല്‍പ്പാലം.
22 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാലം , അതില്‍ 17 കിലോമീറ്ററും കടലിലൂടെയാണ് . ലോകത്തിലെ പന്ത്രണ്ടാമത്തെ നീളം കൂടിയ പാലം എന്ന റക്കോഡും ഇനി മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്കിന് . ആറുവരി പാതയുള്ള പാലത്തിലുടെ 20 മിനിറ്റുകൊണ്ട് മുംബൈയില്‍ നിന്ന് നവി മുംബൈയിലേക്ക് എത്താന്‍ സാധിക്കും.
2016ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ട നിര്‍മാണ പദ്ദതി കഴിഞ്ഞ മാസമാണ് പൂര്‍ത്തിയായത്. ഒരു ദിവസം ഏകദേശം 75,000 വാഹനങ്ങള്‍ മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്കിലൂടെ കടന്നുപോകുമെന്നാണ് പ്രതീക്ഷിക്കുന്നത് . 180 മീറ്റര്‍ ആണ് പാലത്തിന്റെ ഉയരം , അതിനാല്‍
കപ്പലുകള്‍ക്കും തടസ്സമില്ലാതെ അടിയിലൂടെ പോകാന്‍ കഴിയും. മണിക്കൂറില്‍ 100 കി.മീ ആണ് പാലത്തിലൂടെയുള്ള വാഹനങ്ങള്‍ക്ക് വേഗ പരിധി . എന്നാല്‍ മോട്ടോര്‍സൈക്കിള്‍, മൂന്നു ചക്ര വാഹനങ്ങള്‍ തൂടങ്ങിയ ചെറു വാഹനങ്ങള്‍ക്ക് പാലത്തില്‍ നിയന്ത്രണമുണ്ട്.