Share this Article
പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞയും പദ്മ പുരസ്‌കാര ജേതാവുമായ പ്രഭ അത്രെ അന്തരിച്ചു
Renowned Hindustani musician and Padma awardee Prabha Atre passed away

പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞയും പദ്മ പുരസ്‌കാര ജേതാവുമായ പ്രഭ അത്രെ അന്തരിച്ചു. 92 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. രാത്രിയില്‍ നെഞ്ച് വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് പൂനെയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പാശ്ചാത്യലോകത്ത് ഇന്ത്യന്‍ ശാസ്ത്രീയ സംഗീതം ജനകീയമാക്കുന്നതില്‍ അത്രെ, ശ്രദ്ധേയമായ ഇടപെടല്‍ നടത്തിയിരുന്നു. പത്മശ്രി, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ പുരസ്‌കാരങ്ങള്‍ നല്‍കിയാണ് അത്രയെ രാജ്യം ആദരിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories