ഇസ്രയേല്‍-ഹമാസ് യുദ്ധം ആരംഭിച്ചിട്ട് ഇന്നേക്ക് നൂറാം നാള്‍. കൊല്ലപ്പെട്ടവരുടെ എണ്ണം 24,000 ത്തിലേക്ക് കടക്കുന്നു. യുദ്ധത്തില്‍ നിന്ന് പിന്തിരിയില്ലെന്ന് വ്യക്തമാക്കി ബെഞ്ചമിന്‍ നെതന്യാഹു. പ്രതിസന്ധിയിലായി ചെങ്കടല്‍ വ്യാപരശൃംഖല.
കഴിഞ്ഞ ഒക്ടോബര്‍ 7നു ഹമാസ് ഇസ്രയേലില്‍ നടത്തിയ ആക്രമണത്തെത്തുടര്‍ന്നാരംഭിച്ച യുദ്ധം നൂറാം ദിവസത്തിലേക്ക് കടക്കുകയാണ് .പലസ്തീനില്‍ ഇതു വരെ കൊല്ലപ്പെവരുടെ എണ്ണം 24,000 കടന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്. ഗാസയിലെ 70% വീടുകളും മറ്റെല്ലാ കെട്ടിടങ്ങള്‍ക്കും ഭാഗികമായി കേടുപാടുകള്‍ സംഭവിക്കുകയോ തകര്‍ക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. പലസ്തീന്‍ ജനതയുടെ ഭൂരിഭാഗവും കഴിയുന്നത് അഭയാര്‍ത്ഥി ക്യാംപുകളിലാണ്. ക്യാമ്പുകളില്‍ കഴിയുന്നവരുടെ അവസ്ഥ നരക തുല്യമെന്ന് റിപ്പോര്‍ട്ടുകള്‍.
ഇതിനിടെ യുദ്ധത്തില്‍ നിന്ന് പിന്തിരിയില്ലെന്ന് വ്യക്തമാക്കി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്തെത്തി. ഹമാസിനെ ഉന്മൂലനം ചെയ്യാതെ യുദ്ധത്തില്‍ നിന്ന് തെല്ലും പുറകോട്ടില്ലെന്ന നിലപാട് തുടരുകയാണ് ഇസ്രയേല്‍. പശ്ചിമേഷ്യയിലെ മറ്റു പ്രദേശങ്ങളിലേക്കും വ്യാപിക്കുന്ന യുദ്ധത്തില്‍ ഐക്യരാഷ്ട്ര സഭ ആശങ്ക പ്രകടിപ്പിച്ചു.