അതിശൈത്യം നേരിട്ട് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍. മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് ട്രെയിന്‍ സര്‍വ്വീസുകളും വിമാന സര്‍വ്വീസുകളും വൈകിയോടുന്ന അവസ്ഥയിലാണ്. ഡല്‍ഹിയില്‍ വാഹനങ്ങള്‍ റോഡിലിറങ്ങുന്നതിനും നിയന്ത്രണമേര്‍പ്പെടുത്തിയേക്കും.
3.4 ഡിഗ്രീ സെല്‍ഷ്യസാണ് ഈ സീസണില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില. ഇനിയും അഞ്ചുദിവസം കൂടി നിലവിലെ സാഹചര്യം തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചത്. 18ഓളം ട്രെയിന്‍ സര്‍വ്വീസുകളും 150ഓളം വിമാന സര്‍വ്വീസുകളുമാണ് മൂടല്‍മഞ്ഞ് കാരണം വൈകിയോടുന്നത്.
കാഴ്ചാ പരിമിതി സാരമായുള്ളത് കൊണ്ട് നിരവധി വിമാന സര്‍വ്വീസുകള്‍ റദ്ദാക്കുകയും ചെയ്തു. ഇത് യാത്രക്കാരിലും കടുത്ത മാനസികസമ്മര്‍ദ്ദം സൃഷ്ടിക്കുന്നുണ്ട്. അതുകൊണ്ട് യാത്രക്കാര്‍ യാത്ര തുടങ്ങുന്നതിന് മുന്‍പ് വിമാനകമ്പനികളെ ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ വായുമലിനീകരണവും കനത്ത് നില്‍ക്കുന്നത് കൊണ്ട് പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ റോഡിലിറങ്ങുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തും. ഡല്‍ഹിയില്‍ മഞ്ഞുകാല അവധിയ്ക്ക് ശേഷം സ്‌കൂളുകളില്‍ 5 മണി വരെയേ ക്ലാസുകള്‍ പാടുള്ളു എന്ന തരത്തിലും നിര്‍ദേശമുണ്ട്.