കെഎസ്ആര്‍ടിസിയിലെ തൊഴിലാളി യൂണിയനുകളുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ ഇന്ന് ചര്‍ച്ച നടത്തും. മന്ത്രിയായി ചുമതലയേറ്റ ശേഷം ഗണേഷ് കുമാര്‍ തൊഴിലാളികളുമായി നടത്തുന്ന ആദ്യ ചര്‍ച്ചയാണ് ഇന്ന് നടക്കുക. പുതിയ മന്ത്രിയില്‍ വലിയ പ്രതീക്ഷ അര്‍പ്പിച്ചാണ് ചര്‍ച്ചയ്‌ക്കെത്തുന്നത് എന്ന് തൊഴിലാളി സംഘടനകള്‍ വ്യക്തമാക്കി. ശമ്പള വിഷയമടക്കം തൊഴിലാളികള്‍ ചര്‍ച്ചയില്‍ ഉന്നയിക്കും. ശമ്പള വിതരണം, പെന്‍ഷന്‍, കെഎസ്ആര്‍ടിസിയിലെ സാമ്പത്തിക പ്രതിസന്ധി, സപ്ലിമെന്ററി സാലറി തുടങ്ങിയ വിഷയങ്ങള്‍ ആകും പ്രധാനമായും ചര്‍ച്ചയാവുക. ഉച്ചയ്ക്ക് 12 മണിക്കാണ് ചര്‍ച്ച.