കീഴടങ്ങാന്‍ സാവകാശം ആവശ്യപ്പെട്ട് ബില്‍ക്കിസ് ബാനു കേസിലെ കേസിലെ പ്രതികള്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. പ്രതികളെ വിട്ടയച്ച വിധി റദ്ദാക്കിയ ജസ്റ്റിസ് നാഗരത്‌ന അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. കഴിഞ്ഞ ദിവസം പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീകോടതിയില്‍ പരാമര്‍ശിച്ചിരുന്നു.
ഞായറാഴ്ച കീഴടങ്ങാനുള്ള സമയപരിധി അവസാനിക്കാനിരിക്കെയാണ് പ്രത്യേക ഹര്‍ജി. മാതാപിതാക്കളുടെ വാര്‍ധക്യ സഹജമായ അസുഖം, തിമിര ശസ്ത്രകിയ, കാര്‍ഷികോല്‍ന്നങ്ങളുടെ വിളവെടുപ്പ് തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടികാണിച്ചാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. കീഴടങ്ങാന്‍ നാല് മുതല്‍ ആറ് ആഴ്ച വരെ സമയം അനുവദിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
2002 ലെ ഗുജറാത്ത് കലാപത്തിലാണ് ബില്‍ക്കിസ് ബാനു എന്ന 19 കാരിയെ കൂട്ടബലാത്സംഗം ചെയ്യുകയും അവരുടെ കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തുകയും ചെയ്തത്. ബലാല്‍സംഗ കേസില്‍ ശിക്ഷിക്കപ്പെട്ട 11 പ്രതികളെ നേരത്തെ വിട്ടയച്ചുകൊണ്ട് ഗുജറാത്ത് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് ജനുവരി 8 ന് സുപ്രീം കോടതി റദ്ദാക്കിയിരുന്നു.
11 പേരും രണ്ടാഴ്ചയ്ക്കകം ജയില്‍ അധികൃതര്‍ക്ക് കീഴടങ്ങണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ കീഴടങ്ങുന്നതിന് മൂന്ന് ദിവസം മുമ്പ് 11 കുറ്റവാളികളില്‍ ഏഴ് പേര്‍ ജയില്‍ അധികാരികള്‍ക്ക് മുന്നില്‍ കീഴടങ്ങാന്‍ കൂടുതല്‍ സമയം നല്‍കണമെന്ന് ആവശ്യപ്പെട്ട് വ്യാഴാഴ്ച സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.