അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ദിനത്തില്‍ അവധി പ്രഖ്യാപിച്ചതില്‍ വിവാദം പുകയുന്നു. കോടതികള്‍ക്ക് അവധി നല്‍കണമെന്ന് ആവശ്യപ്പെട്ട് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന് കത്തയച്ചു. വിവിധ സംസ്ഥാനങ്ങളിലും ജനുവരി 22ന് അവധി നല്‍കിയിട്ടുണ്ട്. ചടങ്ങുകളോട് അനുബന്ധിച്ച് സംസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ജനുവരി 22ന് അയോധ്യ രാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠ ദിനചടങ്ങിനോടനുബന്ധിച്ച് അവധി പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകള്‍. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രതിഷ്ഠദിനത്തില്‍ ഉച്ചവരെ അവധി പ്രഖ്യാപിച്ചിരുന്നു. ഒപ്പം വിവിധ സംസ്ഥാനങ്ങളും അന്നേ ദിവസം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ഛത്തീസ്ഗഡ്.ഗോവ,ഹരിയാന,തൃപുര, മധ്യപ്രദേശ്,ഒഡീഷ അസം എന്നീ സംസ്ഥാനങ്ങള്‍ അവധിയാണ്. ഹൈക്കോടതികള്‍ക്കും സുപ്രീംകോടതികള്‍ക്കും അവധി നല്‍കണമെന്ന് ആവശ്യപ്പെട്ട് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ മനന്‍ കുമാര്‍ മിത്ര സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന് കത്തയച്ചിരുന്നു.
22 ന് വാദം കേള്‍ക്കേണ്ട സുപ്രധാന കേസുകളെല്ലാം മാറ്റിവയ്ക്കണമെന്നും അഭിഭാഷകര്‍ക്കും ജഡ്ജിമാര്‍ക്കും ക്ഷേത്രചടങ്ങില്‍ പങ്കെടുക്കണമെന്നും കത്തില്‍ പറയുന്നു. എന്നാല്‍ ക്ഷേത്രചടങ്ങിനായി അവധി നല്‍കുന്നതില്‍ വലിയ എതിര്‍പ്പും ഉയരുന്നുണ്ട്. ഏറെക്കാലമായുള്ള തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കിയാണ് ബിജെപി തെരഞ്ഞെടുപ്പിനൊരുങ്ങുന്നത്. എന്നാല്‍ അയോധ്യ ബിജെപിക്ക് വോട്ടാകുന്നത് മറികടക്കാനുള്ള ശ്രമമാണ് ഇന്‍ഡ്യ മുന്നണിയടക്കം മറ്റ് രാഷ്ട്രീയപാര്‍ട്ടികള്‍ നടത്തുന്നത്. പ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ഇന്‍ഡ്യ മുന്നണിയും എന്‍സിപിയും ആര്‍ജെഡിയും വ്യക്തമാക്കിയിരുന്നു. പ്രതിഷ്ഠ ദിനത്തില്‍ സര്‍വ ധര്‍മ റാലിയുമായി മമത ബാനര്‍ജിയും ഗുവാഹത്തിയില്‍ ക്ഷേത്രം സന്ദര്‍ശനം നടത്തുമെമ്മ് രാഹുല്‍ ഗാന്ധിയും അറിയിച്ചിട്ടുണ്ട്. പ്രതിഷ്ഠയ്ക്ക് മൂന്ന് ദിവസം ബാക്കി നില്‍ക്കെ കനത്ത സുരക്ഷയിലാണ് അയോധ്യയും സംസ്ഥാനവും. സൈബര്‍ ആക്രമണത്തിനടക്കം സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രതയിലാണ് സംസ്ഥാനം.