Share this Article
ഇലക്ട്രിക് ബസ് നഷ്ടമാണെന്നും ഇനി വാങ്ങില്ലെന്നുമുള്ള ഗതാഗതമന്ത്രിയുടെ വാദം പുകയുന്നു
The argument of the Transport Minister that the electric bus is lost and will not be bought again is fuming

ഇലക്ട്രിക് ബസ് നഷ്ടമാണെന്നും ഇനി വാങ്ങില്ലെന്നുമുള്ള ഗതാഗത മന്ത്രി ഗണേഷ് കുമാറിന്‍റെ പ്രസ്താവനയിലെ വിവാദം മുറുകുകയാണ്. മന്ത്രി ഗണേഷ് കുമാറിന്റെ പ്രസ്താവനയെ തള്ളിപ്പറഞ്ഞുകൊണ്ട് കഴിഞ്ഞ ദിവസം സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും വി കെ പ്രശാന്ത് എംഎൽഎയും രംഗത്ത് വന്നിരുന്നു.  പിന്നാലെ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും മന്ത്രിയുടെ നിലപാട് തള്ളിക്കളഞ്ഞുകൊണ്ട് ഫേസ്ബുക് പോസ്റ്റിട്ടു. തലസ്ഥാനത്തെ കാർബൺ ന്യൂട്രൽ നഗരമാക്കണമെന്നതാണ് ഇടതുപക്ഷ നയമെന്നും അത് നടപ്പാക്കാനുള്ള പദ്ധതികളുമായി നഗരസഭ മുന്നോട്ടുപോകുമെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ മേയർ വ്യക്തമാക്കുന്നു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories