സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റുകളിലും ലേണേഴ്‌സ് ടെസ്റ്റുകളിലും സമഗ്ര മാറ്റം നിർദ്ദേശിക്കാൻ പത്തംഗ കമ്മിറ്റിയെ നിയോഗിച്ചു. സീനിയർ ഡപ്യൂട്ടി ട്രാൻസ്പോർട്ട് കമീഷണർ അധ്യക്ഷനായ കമ്മിറ്റി 10 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നിർദ്ദേശപ്രകാരമാണ് പുതിയ പരിഷ്ക്കാരം.സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റുകൾ കൂടുതൽ കാഠിന്യമേറിയതാക്കാനാണ് മന്ത്രി കെബി ഗണേഷ് കുമാറിന്റെ തീരുമാനം. മന്ത്രിയുടെ പ്രത്യേക താത്പര്യപ്രകാരമാണ്
ഡ്രൈവിങ് - ലേണേഴ്സ് ടെസ്റ്റുകൾ പരിഷ്കരിക്കുന്നത്. നിലവിലെ ഡ്രൈവിങ് ടെസ്റ്റ് താരതമ്യേന എളുപ്പമാണെന്നും അതുകൊണ്ട് തന്നെ ഡ്രൈവിങ്ങിലുള്ള മികവില്ലായ്മ അപകടങ്ങൾ വര്‍ധിക്കുന്നതിന് കാരണമാകുമെന്ന നിഗമനത്തിലാണ് മന്ത്രി. പരിഷ്കാരങ്ങൾക്ക് നിര്‍ദ്ദേശം നൽകാനുള്ള കാരണവും ഇത് തന്നെ.
പരിഷ്കാരം സംബന്ധിച്ച നിര്‍ദ്ദേശങ്ങൾ സമര്‍പ്പിക്കുന്നതിനായി ഗതാഗത വകുപ്പ് പത്തംഗ കമ്മീഷനെ നിയമിച്ചിട്ടുണ്ട്. സീനിയർ ഡപ്യൂട്ടി ട്രാൻസ്പോർട്ട് കമീഷണറാണ് കമ്മിറ്റിയിലെ അധ്യക്ഷൻ. ഒരാഴ്ചക്കുള്ളിൽ നിര്‍ദ്ദേശങ്ങൾ സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഗതാഗത മന്ത്രിയായി ചുമതലയേറ്റതിന് ശേഷം വകുപ്പിൽ വലിയ പരിഷ്ക്കാരങ്ങൾ നടപ്പിലാക്കാനുള്ള തയ്യാറെടുപ്പിലാണ് മന്ത്രി ഗണേഷ് കുമാർ. ടെസ്റ്റുകളിൽ വരുത്താൻ പോകുന്ന മാറ്റങ്ങളും അതിന്റെ ഭാഗമായിട്ടുള്ളതാണ്.