Share this Article
ബില്‍ക്കിസ് ബാനു കേസിലെ പതിനൊന്ന് പ്രതികളും ഗോദ്ര സബ് ജയിലില്‍ കീഴടങ്ങി
All eleven accused in Bilkis Banu case surrendered in Godra Sub Jail

ബില്‍ക്കിസ് ബാനു കേസിലെ പതിനൊന്ന് പ്രതികള്‍ ഗോദ്ര സബ് ജയിലില്‍ കീഴടങ്ങി. പ്രതികള്‍ക്ക് കീഴടങ്ങനായി സുപ്രീംകോടതി നല്‍കിയ സമയപരിധി അവസാനിക്കാന്‍ മിനിറ്റുകള്‍ ബാക്കിനില്‍ക്കെയാണ് ഞായറാഴ്ച രാത്രി 11.45 ഓടെ പ്രതികള്‍ കീഴടങ്ങിയത്. കീഴടങ്ങാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് പ്രതികള്‍ വെള്ളിയാഴ്ച സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഞായറാഴ്ചയ്ക്കകം കീഴടങ്ങണമെന്ന് പറഞ്ഞ് കോടതി പ്രതികളുടെ ഹര്‍ജികള്‍ തള്ളി.

കുറ്റവാളികള്‍ക്ക് ശിക്ഷയില്‍ ഇളവ് നല്‍കിയ ഗുജറാത്ത് സര്‍ക്കാരിന്റെ ഉത്തരവ് ചോദ്യം ചെയ്ത് ബില്‍ക്കിസ് ബാനു സുപ്രീംകോടതിയെ സമീപിച്ചതോടെയാണ് കേസില്‍ നിര്‍ണായക വഴിത്തിരിവായത്. 2002-ലെ ഗുജറാത്ത് കലാപത്തിനിടെ ഗര്‍ഭിണിയായിരുന്ന ബില്‍ക്കിസിനെ പീഡനത്തിനിരയാക്കി മൂന്നരവയസുള്ള മകന്‍ ഉള്‍പ്പെടെ കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തിയെന്നാണ് കേസ്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories