അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങില്‍ നിന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ വിട്ടു നില്‍ക്കും. ചടങ്ങ് നടക്കുമ്പോള്‍ മറ്റ് ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് സമാന്തരപരിപാടികള്‍ സംഘടിപ്പിക്കാനാണ് നീക്കം. അയോധ്യയിലെ പ്രാണ പ്രതിഷ്ഠ ബി.ജെ.പി. രാഷ്ട്രീയനേട്ടമാക്കുന്നുവെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം. പ്രതിഷ്ഠാ ദിവസം പോകാതെ മറ്റൊരു ദിവസം അയോധ്യയിലേക്ക് പോകാനാണ് പല നേതാക്കളും പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു ഭാഗത്ത് മോദിയുടെ ഷോ നടക്കുമ്പോള്‍ മറുവശത്ത് രാമനെതിരല്ല തങ്ങളെന്ന സന്ദേശം നല്‍കികൊണ്ട് മറ്റിടങ്ങളിലെ രാമക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുകയാണ് പ്രതിപക്ഷ സഖ്യം.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി,ശരദ് പവാര്‍, അഖിലേഷ് യാദവ്, അഖിലേഷ് യാദവ്, അരവിന്ദ് കെജ്രിവാള്‍, ഉദ്ധവ് താക്കറെ, ലാലു യാദവ്, നവീന്‍ പട്‌നായിക്ക് തുടങ്ങിയ നേതാക്കളാണ് ചടങ്ങില്‍ നിന്ന് വിട്ടു നില്‍ക്കുന്നത്.ചടങ്ങിലേക്ക് പ്രതിപക്ഷ പാര്‍ട്ടികള്‍ പോകേണ്ടതില്ലെന്നും ക്ഷണം നിരസിക്കണമെന്നുമാണ് കോണ്‍ഗ്രസ് നല്‍കിയിരുന്ന നിര്‍ദേശം.
അസമില്‍ ഭാരത് ജോഡോ ന്യായ് യാത്ര പര്യടനം തുടരുന്ന സാഹചര്യത്തില്‍ ഒരു ആധ്യാത്മിക കേന്ദ്രം സന്ദര്‍ശിക്കാനാണ് രാഹുല്‍ ഗാന്ധിയുടെ തീരുമാനം. നരേന്ദ്ര മോദിയുടെ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഗാര്‍ഗെയും പറഞ്ഞു. കൊല്‍ക്കത്തക്കടുത്തുള്ള കാളിഘട്ട് ക്ഷേത്രം സന്ദര്‍ശിക്കാനാണ് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നീക്കം.
തുടര്‍ന്ന് 'സാമുദായിക സൗഹാര്‍ദ്ദ റാലിയില്‍ പങ്കെടുക്കും. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്ക് ഇതുവരെ ക്ഷണം ലഭിച്ചിട്ടില്ല. പ്രതിപക്ഷ പാര്‍ട്ടികളുടെ നീക്കത്തെ സ്വാഗതം ചെയ്ത് നാസിക്കിലെ കലാറാം ക്ഷേത്രം സന്ദര്‍ശിച്ച് മഹാ ആരതി നടത്തും. ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളും ക്ഷേത്രസന്ദര്‍ശനത്തിന് പദ്ധതിയിടുന്നുണ്ട്.