അസമില്‍ രാഹുല്‍ ഗാന്ധിയെ തടഞ്ഞ് പൊലീസ്.അസമിലെ ആത്മീയാചാര്യനായ ശ്രീ ശ്രീ ശങ്കര്‍ദേവന്റെ ജന്മസ്ഥലം സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് രാഹുലിനെ പൊലീസ് തടഞ്ഞത്.എന്നാല്‍ സന്ദര്‍ശനത്തിന് മുന്‍കൂര്‍ അനുമതി ലഭിച്ചിരുന്നവെന്നും ക്ഷേത്രം അധികാരികളുടെ ക്ഷണപ്രകാരമാണ് സന്ദര്‍ശനത്തിനെത്തിയതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ന് ബട്ടദ്രവ സത്രം സന്ദര്‍ശിക്കുന്നതിനും രാഹുല്‍ ഗാന്ധിക്ക് അനുമതി നല്‍കിയിട്ടില്ല.ന്യായ് യാത്രയുടെ വിജയത്തില്‍ അസം സര്‍ക്കാര്‍ അസ്വസ്ഥരായതു കൊണ്ടാണ് ഈ നടപടികളെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.