Share this Article
രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസ്; ശിക്ഷാ വിധി ഇന്ന്
Ranjith Srinivasan murder case; Sentencing today

ആലപ്പുഴയില്‍ ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസിലെ പ്രതികളുടെ ശിക്ഷാ വിധി ഇന്ന്. പ്രതികള്‍ക്ക് എന്ത് ശിക്ഷ നല്‍കണമെന്നതില്‍ പ്രതിഭാഗത്തിന്റെ വാദം ഇന്ന് നടക്കും. പ്രതികള്‍ക്ക് പരാമാവധി ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്റെ വാദം. കേസില്‍ 15 പിഎഫ്‌ഐ പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു.

ഗൂഢാലോചനയില്‍ എല്ലാ പ്രതികള്‍ക്കും പങ്കുണ്ടെന്നും എട്ട് പേര്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തുവെന്നും കോടതി വ്യക്തമാക്കിയിരുന്നു. 2021 ഡിസംബര്‍ 19-നായിരുന്നു രഞ്ജിത്ത് ശ്രീനിവാസന്‍ കൊല്ലപ്പെട്ടത്. ആലപ്പുഴ വെള്ളക്കിണറിലെ വീട്ടില്‍ അതിക്രമിച്ച് കയറി അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്‍പില്‍ വച്ച് പിഎഫ്‌ഐ പ്രവര്‍ത്തകര്‍ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories