Share this Article
image
സംസ്ഥാനത്ത് പുതിയ സ്‌കൂളുകള്‍; പുതിയ കെട്ടിടങ്ങള്‍ പണിയുന്നതിനായി 146 കോടി രൂപയുടെ ഭരണാനുമതി
New schools in the state; 146 crore sanctioned for construction of new buildings

പൊതു വിദ്യാഭ്യാസ വകുപ്പിൽ പുതിയ സ്കൂൾ കെട്ടിടങ്ങൾ പണിയുന്നതിനായി 146 കോടി രൂപയുടെ ഭരണാനുമതി  ലഭ്യമാക്കിയതായി പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. 128 സ്കൂളുകൾക്കാണ്  ഭരണാനുമതി ലഭിച്ചിരിക്കുന്നത്.

എൽപി, യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലായാണ് കെട്ടിടങ്ങൾ പണിയുന്നതിനായി 90 കോടി രൂപ നീക്കിവെച്ചിരിക്കുന്നത്. 95 സ്കൂളുകൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. കൂടാതെ ഹയർ സെക്കൻഡറി മേഖലയ്ക്ക് കെട്ടിടങ്ങൾ പണിയുന്നതിനായി 56 കോടി രൂപയും ലഭ്യമാക്കിയിട്ടുണ്ട്. 33 സ്കൂളുകൾക്കാണ് ഈ തുക ലഭിക്കുക. അങ്ങനെ 128 സ്കൂളുകൾക്കായി ആകെ 146 കോടി രൂപയുടെ  ഭരണാനുമതി ലഭിച്ചതായാണ് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചത്.

കെട്ടിടങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കാനുള്ള നടപടികൾ ഉണ്ടാകുമെന്നും മന്ത്രി അറിയിപ്പിൽ പറയുന്നു. അതേസമയം സംസ്ഥാനത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ കുറിച്ച് പഠിക്കാന്‍ സിക്കിമില്‍ നിന്നുള്ള സംഘം തിരുവനന്തപുരത്തെത്തി. അധ്യാപക- അനധ്യാപകകർ അടങ്ങുന്ന സംഘമാണ് സംസ്ഥാനത്ത് എത്തിയത്. സര്‍ക്കാര്‍ സ്‌കൂളുകളിലെ 12 സംസ്ഥാന അവാര്‍ഡ് ജേതാക്കളും 27 പ്രശംസാ അവാര്‍ഡ് നേടിയ അധ്യാപകരുമടങ്ങുന്ന സംഘം കേരള മോഡലിനെ കുറിച്ച് പഠിക്കാനാണ് സംസ്ഥാനത്ത് എത്തിയിട്ടുള്ളത്.   


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories