മഹാ സഖ്യം ഉപേക്ഷിച്ച് എന്‍ഡിഎയ്ക്ക് ഒപ്പം ചേര്‍ന്ന നിതീഷ് കുമാറിനെ പരിഹസിച്ച് ആര്‍ജെഡി നേതാവ് രോഹിണി ആചാര്യ. ''മാലിന്യം വീണ്ടും ചവറ്റുകുട്ടയിലേക്കു പോകുന്നു'' എന്നായിരുന്നു പോസ്റ്റ്. മാലിന്യങ്ങള്‍ കൊണ്ടുപോകുന്ന വാഹനത്തിന്റെ ചിത്രം സഹിതം എക്‌സില്‍ പങ്കുവെച്ചായിരുന്നു രോഹിണിയുടെ പോസ്റ്റ് .
അതേസമയം നിതീഷിനെതിരെ വിമര്‍ശനവുമായി ആര്‍ജെഡിയും കോണ്‍ഗ്രസും രംഗത്തെത്തി.ലോക്‌സഭ തെരഞ്ഞെടുപ്പോടെ ബിഹാറില്‍ ജെ.ഡി.യു അവസാനിക്കുമെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ് പറഞ്ഞു. നിതീഷിന്റെ മാറ്റം പ്രതീക്ഷിച്ചിരുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ വ്യക്തമാക്കി.
വഞ്ചനയില്‍ വിദഗ്ധനാണ് നിതീഷ് കുമാര്‍ എന്നായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിന്റെ പ്രതികരണം.അതേസമയം കോണ്‍ഗ്രസിന്റെ 19 എംഎല്‍എമാരില്‍ 9 എംഎല്‍എമാരൈ കുറിച്ച് വിവരമില്ല. തുടര്‍ന്ന് ഇന്ന് നടത്താനിരുന്ന കോണ്‍ഗ്രസ് നിയമസഭ കക്ഷി യോഗം റദ്ദാക്കി.