ഗാസയിലെ സന്നദ്ദപ്രവര്‍ത്തനം പ്രതിസന്ധിയില്‍.എട്ട് രാജ്യങ്ങള്‍ ഗാസയിലെ യുഎന്‍ ഏജന്‍സിക്കുളള സഹായം നിര്‍ത്തിവെച്ചതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്.ഗസ്സയുടെ സഹായത്തിനുള്ള ധനസഹായം പുനരാരംഭിക്കാന്‍ രാജ്യങ്ങളോട് യുഎന്‍ മേധാവി അന്റോണിയോ ഗുട്ടറസ് ആവശ്യപ്പെട്ടു.
നാല് മാസം മുമ്പ് യുദ്ധത്തിന് തിരികൊളുത്തിയ ഇസ്രായേലിനെതിരായ ഹമാസ് ആക്രമണത്തില്‍ നിരവധി ജീവനക്കാരെ പങ്കെടുപ്പിച്ചുവെന്ന് ആരോപിച്ചാണ് ഗസ്സയില്‍ സഹായം നല്‍കുന്നത് രാജ്യങ്ങള്‍ നിര്‍ത്തിവെച്ചത്.ഇതോടെ ഗാസയിലെ സന്നദ്ദപ്രവര്‍ത്തനം പ്രതിസന്ധിയിലായി.എട്ട് രാജ്യങ്ങള്‍ ഗാസയിലെ യുഎന്‍ ഏജന്‍സിക്കുളള സഹായം നിര്‍ത്തിവെച്ചതോടെ മറ്റ് രാജ്യങ്ങളും സഹായം നല്‍കുന്നത് നിര്‍ത്തിവെയ്ക്കുമോ എന്ന ആശങ്കയിലാണ് യുഎന്‍.
ജനസംഖ്യയുടെ നാലിലൊന്ന് പട്ടിണി നേരിടുന്നു. ഇരുപത് ലക്ഷം പേരുടെ നിലനില്‍പ്പ് പ്രതിസന്ധിയിലാക്കുമെന്നും തീരുമാനത്തില്‍ നിന്നും പിന്‍മാറണമെന്നും അന്റോണിയോ ഗുട്ടറസ് ആവശ്യപ്പെട്ടു.ഒക്ടോബര്‍ 7ന് ഹമാസ് നടത്തിയ ആക്രമണത്തില്‍എന്‍ആര്‍ഡബ്ല്യുഎയുടെ ശമ്പളം പറ്റുന്ന നിരവധിപേര്‍ക്ക് പങ്കുണ്ടെന്ന് ഇസ്രായേല്‍ ആരോപിച്ചതോടെയാണ് എട്ട് രാജ്യങ്ങള്‍ സഹായം നിര്‍ത്തിവെച്ചത്.