നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹരിയാനയില്‍ ആംആദ്മി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. 90 സീറ്റുകളിലും പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കും. ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ഇന്ത്യ മുന്നണിയുടെ ഭാഗമായി മത്സരിക്കുമെന്നും കെജ്രിവാള്‍ വ്യക്തമാക്കി.
വരാനിരിക്കുന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ ഹരിയാനയില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന പ്രഖ്യാപനവുമായണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ രംഗത്തെത്തിയത്. ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ഇന്ത്യ ബ്ലോക്കിനൊപ്പം നില്‍ക്കും. ഇന്ന് ജനങ്ങള്‍ക്ക് ഒരു പാര്‍ട്ടിയില്‍ മാത്രമേ വിശ്വാസമുള്ളൂ. അത് ആം ആദ്മി പാര്‍ട്ടിയാണന്നും കെജ്രിവാള്‍ പറഞ്ഞു.
ഹരിയാനയിലെ ജനങ്ങള്‍ വലിയ മാറ്റം ആഗ്രഹിക്കുന്നു. ഡല്‍ഹിയിലെയും പഞ്ചാബിലെയും ജനങ്ങള്‍ അവിടെയുണ്ടായ മാറ്റങ്ങളില്‍ സന്തുഷ്ടരാണെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെയും ആംആദ്മിയുടെയും സംസ്ഥാന നേതാക്കള്‍ മത്സരിക്കാന്‍ സാധ്യതയുള്ളതിനാല്‍ കെജ്രിവാളിന്റെ പ്രഖ്യാപനം ഇന്ത്യ മുന്നണിക്കുള്ളില്‍ വിള്ളല്‍ വീഴ്ത്താനും സാധ്യതയുണ്ട്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ആംആദ്മി നേരത്തെ പ്രഖ്യാപിച്ചിരുന്നു. പഴയ പാര്‍ട്ടിയുമായി സംഖ്യത്തിനില്ലെന്ന പഞ്ചാബ് മുഖ്യമന്ത്രി ഭഗവത് മന്നിന്റെ പരാമര്‍ശം ഇന്ത്യ സംഖ്യത്തിനുള്ളില്‍ അസംതൃപ്തിയുണ്ടാക്കിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍-മെയ് മാസങ്ങളിലും. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് ഈ വര്‍ഷം അവസാനത്തോടെയാകും നടക്കുക.