Share this Article
Union Budget
ബിഹാറില്‍ എന്‍ഡിഎ സര്‍ക്കാറിലെ മന്ത്രിമാരുടെ വകുപ്പുകളില്‍ ഇന്ന് തീരുമാനം
In Bihar, the decision of the ministerial departments of the NDA government today

ബിഹാറില്‍ നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞക്ക് പിന്നാലെ എന്‍ഡിഎ സര്‍ക്കാറിലെ മന്ത്രിമാരുടെ വകുപ്പുകളില്‍ ഇന്ന് തീരുമാനമുണ്ടാകും. ആര്‍ജെഡി-കോണ്‍ഗ്രസ് മന്ത്രിമാരുടെ വകുപ്പുകള്‍ ബിജെപിക്ക് നല്‍കാനാണ് ധാരണ. നിതീഷിന്റെ എന്‍ഡിഎ പ്രവേശനം ഇന്ത്യ മുന്നണിയിലും ചര്‍ച്ചയാകും. മുന്നണിമാറ്റം നല്‍കിയ പ്രഹരം മറികടക്കാനുള്ള ശ്രമത്തിലാണ് ആര്‍ജെഡിയും കോണ്‍ഗ്രസും. ബിഹാറില്‍ ബിജെപിയോട് എതിര്‍പ്പുള്ള ചെറുപാര്‍ട്ടികളെ ഒപ്പം നിര്‍ത്താനാണ് ശ്രമിക്കുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ജാതി സെന്‍സസ് സജീവമാക്കി നിര്‍ത്താനും കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories