Share this Article
ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ഇന്ന് രാജി സമര്‍പ്പിച്ചേക്കും
Jharkhand Chief Minister Hemant Soran may submit his resignation today

ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ഇന്ന് രാജി സമര്‍പ്പിച്ചേക്കും. ഭൂ അഴിമതിക്കേസില്‍ സോറന്‍ ഇന്ന് ഇഡിയ്ക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകും. അറസ്റ്റുണ്ടായാല്‍ രാജിക്കത്ത് നല്‍കാനാണ് തീരുമാനം. ഹേമന്ത് സോറന്റെ ഭാര്യ കല്‍പ്പനാ സോറനെ മുഖ്യമന്ത്രിയാക്കാനും പാര്‍ട്ടിയ്ക്കുള്ളില്‍ നീക്കങ്ങള്‍ നടക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് ഒമ്പത് തവണ സമ്മണ്‍സ് അയച്ചെങ്കിലും ഇഡിയ്ക്ക് മുന്നില്‍ ഹാജരായിരുന്നില്ല. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് സോറന്‍ ഇഡിയെ അറിയിച്ചിട്ടുണ്ട്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories