അയോധ്യ രാമക്ഷേത്രത്തെ കുറിച്ചുള്ള പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ പ്രസംഗം വിവാദത്തില്‍. അദ്ദേഹം അണികളെ മണ്ടന്മാരാക്കുകയാണെന്ന് ഐഎന്‍എല്‍ കുറ്റപ്പെടുത്തി. ജനുവരി 24ന് മലപ്പുറത്ത് നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. അയോധ്യക്ഷേത്രവും തകര്‍ക്കപ്പെട്ട പള്ളിക്ക് പകരം പണികഴിപ്പിക്കാനിരിക്കുന്ന ബാബരി മസ്ജിദും ഒരേപോലെ മതേതരത്വത്തിന്റെ പ്രതീകങ്ങളാണ് എന്നായിരുന്നു സാദിഖലി തങ്ങളുടെ പ്രസംഗം. പള്ളി തകര്‍ത്തതില്‍ പ്രതിഷേധം ഉണ്ടായിരുന്നെന്നും എന്നാല്‍ അതിനെ സഹിഷ്ണുതയോടെ നേരിടാന്‍ സാധിച്ചെന്നും സാദിഖലി തങ്ങള്‍ പറഞ്ഞിരുന്നു. ഇതാണ് ഐഎന്‍എല്ലിനെ ചൊടിപ്പിച്ചത്.
ഗാന്ധിജി വിഭാവനം ചെയ്ത രാമരാജ്യമല്ല ആര്‍എസ്എസിന്റെ രാമരാജ്യം എന്നായിരുന്നു ഐഎന്‍എല്‍ വര്‍ക്കിംഗ് പ്രസിഡന്റ് എന്‍കെ അബ്ദുള്‍ അസീസിന്റെ പ്രതികരണം. രണ്ടും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ഇതറിയാത്തവരല്ല കേരളത്തിലെ രാഷ്ട്രീയ നേതാക്കള്‍. എന്നിട്ടും സാദിഖലി തങ്ങള്‍ എന്തിനാണ് അണികളെ മണ്ടന്മാരാക്കുന്നത് എന്നും അദ്ദേഹം ചോദിച്ചു.
അതേസമയം സാദിഖലി തങ്ങളെ പിന്തുണച്ച് കോണ്‍ഗ്രസ് - ലീഗ് നേതൃത്വം രംഗത്തെത്തി. സദുശ്ശേത്തോടെയാണ് തങ്ങള്‍ അക്കാര്യം പറഞ്ഞതെന്നും ദുര്‍വ്യാഖ്യാനം ചെയ്യാന്‍ ശ്രമിക്കുകയാണെന്നും പികെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.