യമനിലെ ഹൂതി കേന്ദ്രങ്ങളില്‍ സംയുക്താക്രമണം നടത്തി അമേരിക്കയും ബ്രിട്ടനും. യമനിലെ ആയുധ കേന്ദ്രവും കമ്മാന്‍ഡഡ് സെന്‍ട്രലും ഉള്‍പ്പെടെ 36 കേന്ദ്രങ്ങളിലാണ് ആക്രമണം. ചെങ്കടലിലെ ഹൂതി ആക്രമണത്തില്‍ അമേരിക്കയുടെ തിരിച്ചടി തുടരുകയാണ്. യെമനിലെ 13 സ്ഥലങ്ങളിലെ 36 ഹൂതി കേന്ദ്രങ്ങളാണ് അമേരിക്കയും ബ്രിട്ടനും സംയുക്ത വ്യോമാക്രമണത്തില്‍ തകര്‍ത്തത്. കഴിഞ്ഞ ജിവസം സിറിയയിലെയും ഇറാഖിലെയും 85 ഹൂത്തി കേന്ദ്രങ്ങളില്‍ യുഎസ് ആക്രമണം നടത്തിയിരുന്നു. ഹൂതികളുടെ ആറ് മിസൈലുകള്‍ തകര്‍ത്തെന്നും അമേരിക്ക അവകാശപ്പെട്ടു. ചെങ്കടലിലെ ഹൂതികളുടെ ആക്രമണത്തിനുള്ള കൃത്യമായ മറുപടിയാണ് നല്‍കിയിരിക്കുന്നതെന്നും ഇനിയും തിരിച്ചടിക്കുമെന്നും യുഎസ് ഡിഫെന്‍സ് സ്റ്റേറ്റ് സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ അറിയിച്ചു. എന്നാല്‍ ഗാസയില്‍ നിന്ന് ഇസ്രയേല്‍ പിന്മാറുന്നതുവരെ ആക്രമണം തുടരുമെന്ന് ഹൂതികളും വ്യക്തമാക്കി. ഇറാനെ ഉന്നം വെച്ചുള്ള സൈനിക നടപടികള്‍ തുടരുമെന്നുറപ്പായ സാഹചര്യത്തില്‍ ഗള്‍ഫ് മേഖലയില്‍ ആശങ്ക ശക്തമായി.