Share this Article
ഗാസയോട് ഐക്യപ്പെടുന്ന ട്വീറ്റുമായി പ്രശസ്ത എഴുത്തുകാരന്‍ പൗലോ കൊയ്‌ലോ
Famous author Paulo Coelho tweets in solidarity with Gaza

നൂറ് ദിവസത്തിലേറേയായി ഗാസയ്ക്ക് മേല്‍  ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ ഗാസയോട് ഐക്യപ്പെടുന്ന ട്വീറ്റുമായി പ്രശസ്ത എഴുത്തുകാരന്‍ പൗലോ കൊയ്ലോ. ജീവനും ജീവിതത്തിനും വേണ്ടി പോരാടുന്ന ഗാസയെ പ്രതിനിധീകരിക്കുന്ന ഒരു ചിത്രം എക്സില്‍ പങ്കുവച്ചുകൊണ്ടാണ് എഴുത്തുകാരന്റെ ഐക്യപ്പെടല്‍. തകര്‍ന്ന് കിടക്കുന്ന കെട്ടിടങ്ങളുടേയും പള്ളികളുടേയും അവശിഷ്ടങ്ങള്‍ക്കിടയില്‍ ഒരു കുഞ്ഞിനെ മാറോടണയ്ക്കാന്‍ ശ്രമിക്കുന്ന സത്രീയുടെ രൂപമാണ് പൗലോ കൊയ്ലോ സമൂഹമാധ്യമമായ എക്സില്‍ പങ്കുവച്ചത്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories