Share this Article
ലോകായുക്തക്കെതിരെ ഹൈക്കോടതിയിലെ ഹര്‍ജിയില്‍ ഉന്നയിച്ച ആരോപണം പിന്‍വലിച്ച് പ്രതിപക്ഷനേതാവ്
The opposition leader withdrew the allegation raised in the petition in the High Court against the Lokayukta

ലോകായുക്തക്കെതിരെ ഹൈക്കോടതിയിലെ ഹര്‍ജിയില്‍ ഉന്നയിച്ച ആരോപണം പിന്‍വലിച്ച് പ്രതിപക്ഷനേതാവ്. കെ- ഫോണ്‍ കേസിലായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം. കോടതിയുടെ വിമര്‍ശനത്തെതുടര്‍ന്നായിരുന്നു പരാമര്‍ശം പിന്‍വലിച്ചത്.

ലോകയായുക്ത നിഷ്‌ക്രിയമാണെന്നായിരുന്നു ഹര്‍ജിയിലെ പരാമര്‍ശം.ഹര്‍ജിക്കാരന് ലോകായുക്തയെ സമീപിക്കാവുന്നതാണെന്നും ഹര്‍ജിയില്‍ ലോകായുക്തയെ ഇകഴ്ത്തുന്ന പരാമര്‍ശം ഉണ്ടെന്നും സര്‍ക്കാരാണ് കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയത്. തുടര്‍ന്നായിരുന്നു ചീഫ്ജസ്റ്റീസിന്റെ വിമര്‍ശനം.പരാമര്‍ശം പിന്‍വലിച്ച് പ്രതിപക്ഷനേതാവ് സത്യവാങ്മൂലം നല്‍കി.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories