വാഹന പരിശോധനയ്ക്ക് സ്മാര്‍ട് ഫോണ്‍ വാങ്ങാന്‍ ലക്ഷങ്ങള്‍ ചെലവിട്ട് മോട്ടോര്‍ വാഹന വകുപ്പ്. 284 സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങാനായി 71 ലക്ഷം രൂപയാണ് അനുവദിച്ചത്. ലക്ഷങ്ങള്‍ മുടക്കി വാങ്ങിയ ഈ പോസ് മിഷ്യനുകള്‍ ഉപയോഗിക്കാതെ കിടക്കുമ്പോഴാണ് യാത്രക്കാരെ പിഴിയാനുള്ള പുതിയ വഴിതേടി ലക്ഷങ്ങള്‍ പൊടിക്കുന്നത്.
25000 രൂപ വിലയുള്ള 284 സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങാനാണ് തീരുമാനം. ഇതാനി അനുവദിച്ചത് 71 ലക്ഷം രൂപ. 2023 ഡിസംബര്‍ 27 ന് ചേര്‍ന്ന ഡിപ്പാര്‍ട്ട് മെന്റെ് യോഗം മുന്നോട്ട് വെച്ച ആവശ്യത്തിന് അനുമതി നല്‍കി ഉത്തരവിറക്കിയത് ഈ ജനുവരി 31ന്.
പ്രിന്റ് ചെയ്യാന്‍ പണമില്ലാതെ ഡ്രൈവിംഗ് ലൈസന്‍സിന്റെയും ആര്‍്സി ബുക്കിനെറയും വിതരണം മുടങ്ങിയിരിക്കുകയാണ്... മാട്ടോര്‍ വാഹന പരിശോധനക്കായി സ്ഥാപിച്ച എ.ഐ ക്യാമറകളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് ഇപ്പോള്‍ കാര്യമായ വര്‍ത്തമാനങ്ങളില്ല. ആര്‍.ടിഒ, ജോയിന്റ് ആര്‍.ടിഒ ഓഫീസുകളിലേക്ക് നല്‍കിയ ഇ പോസ് മിഷ്യനുകളും കാര്യമായ പ്രയോജന ഉണ്ടാക്കുന്നില്ല. ഈ സാഹചര്യത്തിലാണ് പിരിവിനായി പുതിയ മാര്‍ഗ്ഗം ഹൈടെക് ആയിതന്നെ അവതരിപ്പിക്കുന്നത്.
എ.ഐ ക്യാമറകളുടെ പ്രവര്‍ത്തന ചുമതലയുള്ള കെല്‍ട്രോണിന് നല്‍കാനുള്ള പണം കുടിശികയായതും പോസ്റ്റല്‍ ചാര്‍ജിന്റെ അടവ് മുടങ്ങിയതുമാണ് എ.ഐ ക്യാമറകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലാക്കിയത്. ഇ പോസ് മിഷ്യനുകളാകട്ടെ മിക്ക ഓഫീസുകളിലും ഒരിക്കല്‍ പോലും ഉപയോഗിക്കാതെ കിടക്കുകയാണ്. ഈ സാഹചര്യത്തിലാണ് 25000 രൂപ പ്രകാരം 284 സ്മാര്‍ട്ട് ഫോണുകള്‍വാങ്ങാനുള്ള തീരുമാനം.
മോട്ടോര്‍ വാഹനവകുപ്പിലെ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ക്കടക്കം ഫോണുകള്‍ വിതരണം ചെയ്യാനാണ് തീരുമാനം. ഈ ഫോണുകളില്‍ ഇ-ചെല്ലാന്‍ അടക്കമുള്ള ആപ്പുകള്‍ കൂടി സജ്ഞമാക്കി വാഹന പരിശോധന ഉഷാറാക്കുകയാണ് ലക്ഷ്യം. എന്നാല്‍ ഈ സംവിധാനങ്ങള്‍ എല്ലാം ഇ പോസ്് മിഷ്യനുകളിലും ഒരുക്കിയിരുന്നു എന്നതാണ് വസ്തുത. കടുത്ത സാമ്പത്തിക പ്രതിസന്ധിമൂലം ഒക്ടോബറില്‍ രജിസ്ടേഷന്‍ നടത്തിയ വാഹനങ്ങളുടെ പോലും ആര്‍.സി ബുക്കുകള്‍ വിതരണം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് വാഹനപരിശോധന ശക്തമാക്കി പിഴ ഇനത്തില്‍ പണം സ്വരൂപിക്കാനുള്ള മോട്ടോര്‍ വാഹന വകുപ്പിന്റെ സ്മാര്‍ട്ട് നീക്കം.