Share this Article
സംസ്ഥാന ബജറ്റ് ജനങ്ങളെ കബളിപ്പിക്കാനെന്ന് പ്രതിപക്ഷം; കേന്ദ്ര അവഗണനയെന്ന് സംസ്ഥാന സര്‍ക്കാര്‍
The opposition says that the state budget is to deceive the people; The state government said that the central government has neglected it

സാമ്പത്തിക പ്രതിസന്ധിക്കിടെ തയ്യാറാക്കിയ സംസ്ഥാന ബജറ്റ് ജനങ്ങളെ കബളിപ്പിക്കാനെന്ന്   പ്രതിപക്ഷം ആരോപിക്കുമ്പോഴും കേന്ദ്രത്തെ പഴിചാരി സംസ്ഥാന സർക്കാർ. കേന്ദ്ര അവഗന ചൂണ്ടിക്കാട്ടി നാളെ ഡൽഹിയിൽ സമരം  നടത്തുമ്പോഴും കേന്ദ്രം തരാനുണ്ടെന്ന് പറയുന്നതൊക്കെ കള്ള കണക്കുകളാണെന്നാണ് പ്രതിപക്ഷത്തിന്റെ വാദം. 

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിന് പിന്നിൽ കേന്ദ്ര അവഗണയാണെന്ന് ഉറപ്പിച്ച് പറയുകയാണ് കേരള സർക്കാർ. കേരളത്തിന് അർഹതപ്പെട്ട കടമെടുപ്പ് പരിധി വെട്ടിച്ചുരുക്കിയത് സംസ്ഥാനത്തെ തകർക്കാനുള്ളത് കേന്ദ്ര നീക്കമെന്നും കുറ്റപ്പെടുത്തൽ ഉണ്ട്. എന്നാൽ  സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാൻ കേന്ദ്ര സർക്കാരിൽ നിന്നും ലഭിക്കാനുണ്ടെന്ന് കേരള സർക്കാർ പറഞ്ഞ കണക്കുകൾ കള്ളമാണെന്നാണ് പ്രതിപക്ഷം  ആരോപിക്കുന്നത്. ലഭിക്കേണ്ട വിഹിതം സംസ്ഥാന സർക്കാർ പരമാവധി കൈകൊണ്ടെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാനത്തിന്റെ ബജറ്റ് പ്രഖ്യാപനത്തിന് മേലുള്ള വിമർശനങ്ങളും കെട്ടടങ്ങിയിട്ടില്ല. പാവപ്പെട്ടവർക്കും സാധാരണക്കാർക്കും സംസ്ഥാന ബജറ്റ് പ്രയോജനപ്പെടില്ലെന്നാണ് കോൺഗ്രസ് കണ്ടെത്തിയത്. കാർഷിക മേഖലയ്ക്കും ഭക്ഷ്യമേഖലയ്ക്കും ബജറ്റിൽ ഇടമില്ലെന്നും കുറ്റപ്പെടുത്തി. വിലക്കയറ്റം രൂക്ഷമാകുമെന്നും വിമർശനം ഉയർന്നു. സിപിഐയെ തഴഞ്ഞ ബജറ്റ് കൂടിയാണ് ഇത്തവണത്തെ എന്നും രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കൾ ചൂണ്ടിക്കാട്ടിയിരുന്നു.

സംസ്ഥാനത്ത് അരിവില വർധിക്കുമെന്ന ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ സൂചിപ്പിച്ചതും കേന്ദ്ര അവഗണന തുടരുന്നതിന്റെ ഭാഗമായി ബന്ധിപ്പിച്ചിരുന്നു. എന്നാൽ കേന്ദ്രത്തെ പഴിചാരുന്ന സംസ്ഥാന സർക്കാർ വിലക്കയറ്റം നിയന്ത്രിക്കാൻ ഒന്നും ചെയ്യുന്നില്ലെന്ന വിമർശനവും ഉയരുകയാണ്. 

ഡല്‍ഹിയില്‍ നാളെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന സമരം നിശ്ചയിച്ചിട്ടുള്ളത്. ധന പ്രതിസന്ധി സൃഷ്ടിച്ചതിൽ കേന്ദ്രത്തിന്റെ നിലപാടുകൾക്കൊപ്പം സംസ്ഥാന സർക്കാറിന്റെ പിടിപ്പുകേടുകളുമുണ്ടെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. അതേസമയം കേന്ദ്രവുമായി ചർച്ച നടത്തി സാഹചര്യം മെച്ചപ്പെടുത്താനാണ് സംസ്ഥാനം പ്രതീക്ഷിക്കുന്നത്.  


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories