കേരളത്തിൽ ചാവേർ ആക്രമണത്തിന് പദ്ധതിയിട്ടെന്ന കേസിലെ പ്രതി റിയാസ് അബൂബക്കറിൻ്റെ ശിക്ഷാവിധി നാളെ .കൊച്ചി എൻ ഐ എ കോടതിയാണ് ശിക്ഷ വിധിക്കുക. ശിക്ഷാവിധിയിൻേ ലുള്ള വാദം ഇന്ന് പൂർത്തിയായി.
സമൂഹത്തെ നശിപ്പിക്കുന്നതിനുള്ള ലക്ഷ്യമായിരുന്നു പ്രതിക്ക് ഉണ്ടായിരുന്നതെന്നും, കടുത്ത ശിക്ഷ നൽകണമെന്നും എൻഐഎ ആവശ്യപെട്ടു. കുറഞ്ഞ ശിക്ഷ നൽകിയാൽ അത് സമൂഹത്തിന് മോശം സന്ദേശമാകും നൽകുക എന്നും പ്രോസിക്യൂഷൻ പറഞ്ഞു. എന്നാൽ പ്രതിയുടെ പ്രായം, കുടുംബ പശ്ചാത്തലം എന്നിവ പരിഗണിക്കണമെന്നായിരുന്നു പ്രതിഭാഗത്തിൻ്റെ വാദം.
റിയാസ് അബു ബക്കർ കുറ്റക്കാരനാണെന്ന് കോടതി ഇന്നലെ വിധിച്ചിരുന്നു. യു എ പി എ 38, 39, ഐ പി സി 120 ബി വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. കാസർഗോഡ് ഐ എസ് കേസിൻ്റെ ഭാഗമാണ് ഈ കേസും.പാലക്കാട് കൊല്ലംകോട് സ്വദേശി റിയാസ് അബൂബക്കർ മാത്രമാണ് കേസിലെ പ്രതി.
2018 മെയ് 15 നാണ് എൻ ഐ എ റിയാസ് അബൂബക്കറിനെ പിടികൂടിയത്. ശ്രീലങ്കൻ സ്ഫോടനപരമ്പരയുടെ ആസൂത്രകനുമായി ചേർന്ന് കേരളത്തിലും സ്ഫോടന പരമ്പര ആസൂത്രണം ചെയ്തെന്നും ഇതിനായി യുവാക്കളെ റിക്രൂട്ട് ചെയ്യാൻ സമൂഹമാധ്യമങ്ങൾ വഴി ശ്രമം നടത്തി എന്നുമാണ് എൻ ഐ എ കുറ്റപത്രത്തിൽ പറഞ്ഞത്.