Share this Article
മാസപ്പടി കേസ്; എസ്എഫ്‌ഐഒ അന്വേഷണം ചോദ്യം ചെയ്തുള്ള ഹര്‍ജി കര്‍ണാടക ഹൈക്കോടതി ഇന്ന് പരിഗണിക്കും
maasappadi Case ; The Karnataka High Court will hear the plea challenging the SFIO probe today

മാസപ്പടി കേസില്‍ വീണ വിജയനും എക്‌സാലോജികിനും ഇന്ന് നിര്‍ണായക ദിനം. എസ്എഫ്‌ഐഒ അന്വേഷണം ചോദ്യം ചെയ്തുള്ള ഹര്‍ജി കര്‍ണാടക ഹൈക്കോടതി ഇന്ന് പരിഗണിക്കും. അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ജസ്റ്റിസ് നാഗപ്രസന്നയുടെ ബെഞ്ചാണ് പരിഗണിക്കുക. സീരിയസ് ഫ്രോഡ് ഇന്‍വസ്റ്റിഗേഷന്‍ ഏജന്‍സിക്കായി കര്‍ണാടകയിലെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹാജരാകും. അതേസമയം അന്വേഷണത്തിനെതിരെ കെഎസ്‌ഐഡിസി നല്‍കിയ ഹര്‍ജി കേരള ഹൈക്കോടതിയും പരിഗണിക്കും. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories