പാകിസ്ഥാന്‍ പൊതുതെരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവല ഭൂരിപക്ഷമില്ല. അന്തിമ ഫലം പുറത്തുവന്നപ്പോള്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പിടിഐയുടെ പിന്തുണയോട മത്സരിച്ച 101 സ്വതന്ത്രര്‍ വിജയിച്ചു. പിഎംഎല്‍എന്‍ 75 ഉം പാകിസ്ഥാന്‍ പിപ്പീള്‍സ് പാര്‍ട്ടി 64 സീറ്റും നേടി. അതേസമയം സഖ്യ സര്‍ക്കാരുണ്ടാക്കാനുള്ള നീക്കം പാര്‍ട്ടികള്‍ തുടങ്ങി.
അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവിലാണ് പാകിസ്ഥാനില്‍ അന്തിമ തെരഞ്ഞെടുപ്പ് ഫലം. വോട്ടണ്ണെലിന്റെ തുടക്കം മുതല്‍ മേല്‍കൈ ഉണ്ടായിരുന്ന മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി പിന്തുണയോടെ മത്സരിച്ച സ്വതന്ത്രര്‍ 101 സീറ്റുകള്‍ നേടി. എന്നാല്‍ കേവലഭൂരിപക്ഷം മറികടക്കാന്‍ അവര്‍ക്കായില്ല.
266 അംഗ സഭയില്‍ 133 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മുസ്ലീം ലീഗ്-എന്‍ 75 സീറ്റുകള്‍ നേടിയപ്പോള്‍ ബിലാവല്‍ ഭൂട്ടോയുടെ പാകിസ്ഥാന്‍ പിപ്പീള്‍സ് പാര്‍ട്ടി 54 സീറ്റുകളും നേടി. ബാക്കി 17 സീറ്റുകളില്‍ എംക്യുഎം വിജയിച്ചപ്പോള്‍ 12 എണ്ണത്തില്‍ പ്രാദേശിക കക്ഷികളും വിജയിച്ചു.
അതേസമയം സര്‍ക്കാരുണ്ടാക്കാനുള്ള ശ്രമവും പാര്‍ട്ടികള്‍ തുടരുകയാണ്. സഖ്യ സര്‍ക്കാരുണ്ടാക്കാന്‍ നവാസ് ഷെരീഫ് ബിലാല്‍ ഭൂട്ടോയുമായി ചര്‍ച്ചകള്‍ തുടരുയാണ്. സര്‍ക്കാര്‍ രൂപികരണത്തിന് എംക്യുഎമ്മുമായി ധാരണയായതായി പിഎംഎല്‍-എന്‍ നേരത്തെ അറിയിച്ചിരുന്നു.