ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയില്‍ നിന്ന് നാലാം സ്ഥാനത്തേക്കിറങ്ങി ജപ്പാന്‍. അപ്രതീക്ഷിതമായെത്തിയ സാമ്പത്തിക മാന്ദ്യമാണ് ജപ്പാനെ പ്രതിസന്ധിയിലാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍
തുടര്‍ച്ചയായ രണ്ട് പാദങ്ങളില്‍ ജപ്പാന്റെ ജിഡിപി കുത്തനെ ഇടിഞ്ഞതോടെയാണ് ജപ്പാന്‍ മാന്ദ്യത്തിലേക്ക് വീണു എന്ന റിപ്പോര്‍ട്ട് പുറത്ത് വന്നത്. ഇതോടെ, ജപ്പാനെ നാലാംസ്ഥാനത്തേക്ക് പിന്തള്ളി ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയെന്ന സ്ഥാനം യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ്ശക്തിയായ ജര്‍മ്മനി സ്വന്തമാക്കി.
സെപ്തംബറില്‍ അവസാനിച്ച പാദത്തില്‍ ജപ്പാനിലെ ജിഡിപി 1.6ലേയ്ക്കാണ് താഴ്ന്നത്. കഴിഞ്ഞ ഏപ്രിലില്‍ നടപ്പിലാക്കിയ വില്‍പന നികുതി വര്‍ധനവിനെതുടര്‍ന്ന് രണ്ടാം പാദത്തില്‍ ജപ്പാനിലെ ജിഡിപി 7.3 ശതമാനത്തിലെത്തിയിരുന്നു. ആഭ്യന്തര ഉപഭോഗവും കയറ്റുമതിയും കുറഞ്ഞതിനെതുടര്‍ന്ന് വളര്‍ച്ച 2.1 ശതമാനമാകുമെന്നായിരുന്നു പ്രവചനം.അടുത്തിടെയുണ്ടായ പ്രകൃതി ദുരന്തങ്ങളും ജാപ്പനീസ് സാമ്പത്തിക വ്യവസ്ഥയെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുകയായിരുന്നു.
ജപ്പാനിലെ സാമ്പത്തിക മാന്ദ്യം ഏഷ്യന്‍ രാജ്യങ്ങളെയും ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.അമേരിക്കയാണ് ഇപ്പോള്‍ ലോകത്തെ ഒന്നാം നമ്പര്‍ സാമ്പത്തിക ശക്തി. രണ്ടാം സ്ഥാനത്ത് ചൈനയാണ്.നിലവില്‍ ജര്‍മ്മനിക്കും ജപ്പാനും പിറകെ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. ഐഎംഎഫ് കണക്കുകള്‍ പ്രകാരം 2026ല്‍ ജപ്പാനെയും 2027 ല്‍ ജര്‍മ്മനിയെയും ഇന്ത്യ മറികടക്കുമെന്നാണ് വിലയിരുത്തല്‍.