മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് തിരിച്ചടി.ബിസിനസി മൂല്യം പെരുപ്പിച്ചുകാട്ടിയെന്ന കേസില്‍ ട്രംപിന് 355 മില്യണ്‍ ഡോളര്‍ പിഴയിട്ട് കോടതി. കേസില്‍ ട്രംപും രണ്ട് ആണ്‍മക്കളും കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു
സിവില്‍ തട്ടിപ്പ് കേസില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും ട്രംപ് ഓര്‍ഗനൈസേഷനും 355 മില്യണ്‍ യുഎസ് ഡോളറാണ് ന്യൂയോര്‍ക്ക് കോടതി ജഡ്ജി പിഴയിട്ടത്.മൂന്നു വര്‍ഷത്തേക്ക് ന്യൂയോര്‍ക്കില്‍ നിന്ന് വായ്പകളെടുക്കാനോ എതെങ്കിലും സ്ഥാപനത്തിന്റെ നേതൃസ്ഥാനത്തിരിക്കാനോ ട്രംപിന് അനുവാദമില്ലെന്നും 90 പേജുള്ള വിധിന്യായത്തില്‍ പറയുന്നു.
ട്രംപിന്റെ മക്കളായ ഡൊണാള്‍ഡ് ട്രംപ് ജൂനിയറും എറിക് ട്രംപും 4 മില്യണ്‍ ഡോളര്‍ വീതം പിഴയടക്കണം. രണ്ട് വര്‍ഷത്തേക്ക് ഡയറക്ടര്‍മാരായി പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് ഇവരെയും വിലക്കിയിട്ടുണ്ട്. മൂന്നു പേരുടെയും ലൈസന്‍സുകള്‍ റദ്ദാക്കുകയും ന്യൂയോര്‍ക്കില്‍ ബിസിനസ്സ് ചെയ്യുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തിട്ടുണ്ട്.
കുറഞ്ഞ നിരക്കില്‍ വായ്പകള്‍ നേടുക,ഇന്‍ഷുറന്‍സ് മൂല്യം വര്‍ധിപ്പിക്കുക മുതലായ ലക്ഷ്യങ്ങളോടെ 2011 മുതല്‍ 2021 വരെ സ്വത്തുക്കളുടെ മൂല്യം പെരുപ്പിച്ച് കാണിക്കുന്ന സാമ്പത്തിക പ്രസ്താവനകള്‍ സമര്‍പ്പിച്ച് ബോധപൂര്‍വം വഞ്ചന നടത്തിയെന്നാണ് കേസ്.കേസില്‍ ട്രംപിം മക്കളും കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.വിധിയ്‌ക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ട്രംപ് അറിയിച്ചു.