ചെങ്കടലിലെ ഹൂതി ആക്രമണത്തിനെ നേരിടാന്‍ പുതിയ ദൗത്യവുമായി യൂറോപ്യന്‍ യൂണിയന്‍. ചരക്കുകപ്പലുകളെ നേരിടാന്‍ ആസ്‌പൈഡ് എന്ന് പേരിട്ടിരിക്കുന്ന നാവിക ദൗത്യം ഗ്രീസില്‍ നിന്നാണ് ആരംഭിക്കുക.
ഇസ്രയേല്‍ ഹമാസ് യുദ്ധത്തിന് പിന്നാലെയാണ് യെമന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹൂതി വിമതര്‍ ചെങ്കടലിലെ ചരക്കുകപ്പലുകള്‍ക്ക് നേരെ ആക്രമണം അഴിച്ചുവിട്ടത്. ചരക്കു ഗതാഗതത്തെ പ്രതികൂലമായി ബാധിച്ച ഈ ആക്രമണങ്ങള്‍ വ്യാപാര തടസത്തിനും വിലക്കയറ്റത്തിനും ഇടയാക്കി.
ഇതോടെയാണ് യൂറോപ്യന്‍ യൂണിയന്‍ ഗ്രീസിലെ ലാറിസയില്‍ നിന്നാണ് പ്രവര്‍ത്തിക്കുക. ഗ്രീസിന്റെ ഹെല്ലെനിക് എയര്‍ഫോഴ്‌സും നാറ്റോ ആസ്ഥാനവും പ്രവര്‍ത്തിക്കുന്നത് ലാരിസയിലാണ്.
2023 ഒക്ടോബറില്‍ ആണ് ഹൂതി വിമതര്‍ വാണിജ്യ കപ്പലുകള്‍ക്ക് നേരെ ഡ്രോണ്‍ മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയത്. ഇസ്രയെല്‍ ബന്ധമുള്ള കപ്പലുകള്‍ക്ക് നേരെ മാത്രമാണ് ആക്രമണങ്ങള്‍ എന്ന് തുടക്കത്തില്‍ പറഞ്ഞെങ്കിലും പിന്നീട് ചെങ്കടല്‍ വഴിയുള്ള മറ്റ് ചരക്കുകപ്പലുകള്‍ക്ക് നേരെയും ആക്രമണം അഴിച്ച് വിടുകയായിരുന്നു. ഇറാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹൂതികള്‍ ആഗോള പാതയിലൂടെയുള്ള ചരക്ക് നീക്കത്തിന് വലിയ ഭീഷണിയാണ് ഉണ്ടാക്കുന്നത്.