Share this Article
കണ്ണൂര്‍ ജില്ലയില്‍ യുഡിഎഫിന് തിരിച്ചടി; രണ്ട് സിറ്റിംഗ് സീറ്റുകള്‍ നഷ്ടമായി
A setback for UDF in Kannur district; Two sitting seats were lost

കണ്ണൂര്‍: തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയില്‍ യുഡിഎഫിന് തിരിച്ചടി. രണ്ട് സിറ്റിംഗ് സീറ്റുകള്‍ നഷ്ടമായി.ജില്ലയിലെ നാല് വാര്‍ഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. മട്ടന്നൂര്‍ നഗരസഭാ ടൗണ്‍ വാര്‍ഡ്, മുഴപ്പിലങ്ങാട് പഞ്ചായത്തിലെ മമ്മാക്കുന്ന്, രാമന്തളി പഞ്ചായത്തിലെ പാലക്കോട് സെന്‍ട്രല്‍, മാടായി പഞ്ചായത്തിലെ മുട്ടം ഇട്ടപ്പുറം എന്നീ വാര്‍ഡുകളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസിന്റെ സിറ്റിംഗ് വാര്‍ഡായിരുന്ന മട്ടന്നൂര്‍ നഗരസഭാ ടൗണ്‍ വാര്‍ഡ് ബിജെപി പിടിച്ചെടുത്തു. 72 വോട്ടിനാണ് ബിജെപിയുടെ വിജയം. മട്ടന്നൂര്‍ നഗരസഭാ ചരിത്രത്തില്‍ ആദ്യമായാണ് ബിജെപി വിജയിക്കുന്നത്.

മാടായി പഞ്ചായത്ത് മുട്ടം ഇട്ടപ്പുറം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. ലീഗിലെ മുഹ്‌സിന എസ്‌എച്ച്‌ 44 വോട്ടുകള്‍ക്കാണ് വിജയിച്ചത്. രാമന്തളി ഗ്രാമപഞ്ചായത്തിലെ പാലക്കാട് സെന്‍ട്രല്‍ വാര്‍ഡും യുഡിഎഫ് നിലനിര്‍ത്തി. മുന്നണിയുടെ സിറ്റിംഗ് സീറ്റില്‍ ലീഗിലെ മുഹമ്മത് 464 വോട്ടുകള്‍ നേടിയാണ് വിജയിച്ചത്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories