Share this Article
പ്രതി അഭിലാഷ് കസ്റ്റഡിയില്‍; പി വി സത്യനാഥിന്റെ കൊലപാതകത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്ന് പൊലീസ്
Police said that no one else was involved in PV Satyanath's murder

കോഴിക്കോട്: കൊയിലാണ്ടിയില്‍ കൊല്ലപ്പെട്ട സിപിഐഎം ലോക്കല്‍ സെക്രട്ടറി പി.വി.സത്യനാഥിന്റെ കൊലപാതകത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്ന് പൊലീസ്. സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിക്കും. പോസ്റ്റ്‌മോര്‍ട്ടവും ഇന്ന് നടക്കും. ഇന്നലെ രാത്രി പെരുവട്ടൂരിലെ ചെറിയപ്പുറം ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന ഗാനമേളയ്ക്കിടെയുള്ള സംഘര്‍ഷത്തിനിടെയാണ് സത്യനാഥന്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതി അഭിലാഷ് കസ്റ്റഡിയില്‍. കൊയിലാണ്ടി നഗരസഭയിലും സമീപത്തെ പഞ്ചായത്തുകളിലും സിപിഐഎം ഇന്ന് ഹര്‍ത്താല്‍ ആചരിക്കുകയാണ്.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories