Share this Article
പാലാരിവട്ടം മേല്‍പ്പാലം അഴിമതിയില്‍ ഉള്‍പ്പെട്ട കമ്പനിയുടെ ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്
The High Court will today decide on the plea of ​​the company involved in the Palarivattam flyover scam

പാലാരിവട്ടം മേല്‍പ്പാലം അഴിമതിയില്‍ ഉള്‍പ്പെട്ട കമ്പനിയുടെ ഹര്‍ജിയില്‍  ഹൈക്കോടതി ഇന്ന് വിധി പറയും. ആര്‍ഡിഎസ് പ്രൊജക്ടിനെ കരിമ്പട്ടികയില്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് നല്‍കിയ അപ്പീലിലാണ്  വിധി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ആണ് വിധി പറയുന്നത്.

ആർ ഡി എസ് കമ്പനിയുടെ എ ക്ലാസ് ലൈസന്‍സ് റദ്ദാക്കിയ നടപടി ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. ഈ തീരുമാനം റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് കമ്പനി  ഡിവിഷൻ ബഞ്ചിനെ സമീപിച്ചത്.  പൊതുമരാമത്ത് വകുപ്പിന്റെ തീരുമാനം അനുസരിച്ച് അഞ്ച് വര്‍ഷത്തേക്ക് ആണ് ആര്‍ഡിഎസിനെ കരിമ്പട്ടികയില്‍ ഉൾപ്പെടുത്തിയത്. ആര്‍ഡിഎസിന് കമ്പനി എന്ന പേരിലോ ബിനാമി പേരിലോ സര്‍ക്കാരിന്റെ ടെന്‍ഡറുകളില്‍ പങ്കെടുക്കാനാവില്ലെന്നാണ് നിർദ്ദേശം. 2023 ഫെബ്രുവരിയിലാണ് കമ്പനിക്ക് വിലക്കേര്‍പ്പെടുത്തിയത്. പാലാരിവട്ടം പാലം നിര്‍മ്മാണ അഴിമതിയില്‍ ആര്‍ഡിഎസിന്റെ പങ്ക് നേരത്തെ വ്യക്തമായിരുന്നു. ഇതേത്തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ ആര്‍ഡിഎസ് പ്രൊജക്ട് എംഡി സുമിത് ഗോയല്‍ ഒന്നാംപ്രതിയാണ്. കേസില്‍ മുന്‍മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് അഞ്ചാം പ്രതിയും. 




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories