റഷ്യ യുക്രൈന്‍ യുദ്ധത്തില്‍ 20 നും 25നും ഇടയില്‍ പ്രായമുള്ള റഷ്യന്‍ യുവാക്കളുടെ 1 ശതമാനത്തിലേറെ കൊല്ലപ്പെട്ടതായി കണക്കുകള്‍.
ഡിസംബര്‍ 31 വരെയുള്ള കണക്കുകള്‍ ആണ് ഇക്കോണമിസ്റ്റ് പുറത്ത് വിട്ടത്. റഷ്യന്‍ യുക്രൈന്‍ യുദ്ധത്തില്‍ ഇതുവരെയായി കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും എണ്ണം 88000 കവിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ റഷ്യന്‍ ജനസംഖ്യയുടെ 20 നും 25നും ഇടയില്‍ പ്രായമുള്ള യുവാക്കളില്‍ ഒരു ശതമാനത്തിലേറെ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍.
റഷ്യന്‍ പുരുഷന്മാരുടെ ആകെ ജനസംഖ്യയില്‍ 20 മും 50 നും ഇടയില്‍ പ്രായം വരുന്ന ഒരുശതമാനത്തോളം പുരുഷന്മാര്‍ റഷ്യ യുക്രൈന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടു അല്ലെങ്കില്‍ ഗുരുതരമായി പരിക്കേറ്റു എന്നാണ് കണക്കുകള്‍. പാശ്ചാത്യ രഹസ്യാന്വേഷണ ഏജന്‍സികളുടെ കണക്കുകളും ഇക്കണോമിസ്റ്റിന്റെ കണക്കുകളും ഒത്തുനോക്കുമ്പോള്‍ എഴുപതിനായിരം പേര്‍ കൊല്ലപ്പെട്ടു.
എന്നാല്‍ യുഎസിന്റെ കണക്കില്‍ ഇത് ഒരു ലക്ഷം കവിഞ്ഞു. 31000 സൈനികര്‍ കൊല്ലപ്പെട്ടതായാണ് യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി പറയുന്നത്. 2022ല്‍ ആരംഭിച്ച യുദ്ധം ഇന്നും തുടരുകയാണ്. 2 വര്‍ഷം പിന്നിട്ടിട്ടും യുദ്ധം എല്ലാ സീമകളും ലംഘിച്ചു മുന്നേറുകയാണ്. ഇരു പക്ഷങ്ങളിലും യുദ്ധം ഉണ്ടാക്കിയ മുറിവുകളും ..