Share this Article
image
വെറ്ററിനറി സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിയുടെ മരണം; പ്രധാനപ്രതികളിലൊരാള്‍ പിടിയില്‍
Death of student at veterinary university; One of the main accused is under arrest

വയനാട്: പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ പ്രധാനപ്രതികളിലൊരാള്‍ പിടിയില്‍. പാലക്കാട് സ്വദേശിയായ അഖിലാണ് പിടിയിലായത്. ഒളിവിലുള്ള ബാക്കി 11 പേര്‍ക്കായി കൂടുതല്‍ ജില്ലകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കും.സംഭവവുമായി ബന്ധപ്പെട്ട് ആറു പേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.ഇവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം അഖിലിനടുത്തെത്തിയതെന്ന് കല്‍പറ്റ ഡിവൈഎസ്പി പറഞ്ഞു.സിദ്ധാര്‍ത്ഥന്റെ മരണത്തെത്തുടര്‍ന്ന് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യപ്പെട്ട 12 പേരില്‍ ആദ്യത്തെയാളാണ് അഖില്‍.കോളേജ് യൂണിയന്‍ പ്രസിഡന്റും എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയും ഭാരവാഹികളും അടക്കം 11 പേരാണ് ഇപ്പോഴും ഒളിവിലുള്ളത്.ഇവരെ പിടികൂടാത്തതില്‍ പൊലീസിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.കഴിഞ്ഞ ഫെബ്രുവരി 18 നാണ് സിദ്ധാര്‍ത്ഥനെ ഹോസ്റ്റലിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.സിദ്ധാര്‍ത്ഥന്റെ ശരീരത്തില്‍ 3 ദിവസം പഴക്കമുള്ള ക്ഷതങ്ങളും മര്‍ദ്ദനമേറ്റ പാടുകളും ഉണ്ടായിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories