Share this Article
മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിൽ പൊതുജനങ്ങൾക്ക് പ്രവേശന വിലക്ക്
Public entry prohibited in Motor Vehicle Department offices

മോട്ടോര്‍ വാഹന വകുപ്പ് ഓഫീസുകളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി  ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവ്. ഓഫീസ് പ്രവര്‍ത്തനം കമ്പ്യൂട്ടര്‍ വല്‍ക്കരിച്ച സാഹചര്യത്തില്‍ പൊതുജനങ്ങളെ ഓഫീസിലേക്ക് പ്രവേശിപ്പിക്കരുതെന്ന് നിര്‍ദ്ദേശം. 

2024 ഫെബ്രുവരി 28 ന്, മോട്ടോര്‍വാഹനവകുപ്പ് ഓഫീസുകളിലെ കടലാസ്, പ്രിന്റിങ് സാമഗ്രികള്‍ തുടങ്ങിയവ വിതരണം ചെയ്തതിന്, സി-ഡിറ്റിന് നല്‍കാനുള്ള 6.34 കോടി രൂപ ഉള്‍പ്പെടെ 15 കോടി രൂപ അനുവദിച്ച അതേ ദിവസമാണ് പൊതജനങ്ങളെ ഓഫീസില്‍ വിലക്കിക്കെണ്ടുള്ള ഉത്തരവ് ഗതാഗത വകുപ്പ് പുറപ്പെടുവിച്ചത്. ഗതാഗത മന്ത്രിയുടെ പ്രത്യക നിര്‍ദ്ദേശപ്രകാരം ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറാണ് ഉത്തരവ് ഇറക്കിയത്.  പ്രത്യക സാഹചര്യത്തില്‍ ഓഫീസിലേക്ക് എത്തുന്നവരെ പബ്ലിക് റിലേഷന്‍ ഓഫീസര്‍ സംസാരിച്ച് മടക്കി അയക്കണമെന്നാണ് നിര്‍ദ്ദേശം. 

സെക്ഷനുകളിലേയ്ക്ക് ഒരു കാരണവശാലും പ്രവേശനം അനുവദിക്കരുതെന്ന് ഉത്തരവില്‍ പ്രത്യേകം എടുത്ത് പറയുന്നുമുണ്ട്. ആര്‍സി ബുക്ക് ലൈസസന്‍സ് തുടങ്ങിയ രേഖകള്‍ തപാലില്‍ ലഭിക്കാന്‍ 200 രൂപ നേരത്തെ അടച്ച് കാത്തിരിക്കുന്നവരാണ് ഏറെയും. പ്രിന്റിംഗ് മുടങ്ങിയതിനെ തുടര്‍ന്ന് മാസങ്ങളായി ഇത് ലഭിക്കുന്നുമില്ല. ഇത്തരം ആളുകളാണ് ഓഫീസുകളിലേയ്ക്ക് എത്തുക. ആ സാഹചര്യത്തിലാണ് ഇത്തരം ഒരു ഉത്തരവ് ഇറക്കിയുള്ള 

ഏജന്റ്മാരുടെ ഇടപെടല്‍ ഇല്ലാതാക്കുക, കൈക്കൂലി പോലുള്ള അഴിമതി പ്രവര്‍ത്തനങ്ങള്‍ക്ക് കടിഞ്ഞാണിടുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ പുതിയ ഉത്തരവ്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അത് എത്രകണ്ട് പ്രാവര്‍ത്തികമാക്കാന്‍ കഴിയും എന്നതാണ് ചോദ്യം.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories